മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംഎം മണിക്കെതിരെ ചാനലില്‍വന്ന ആക്ഷേപ ഹാസ്യ വീഡിയോ ഷെയര്‍ ചെയ്ത കെഎസ്ഇബി സബ് എഞ്ചിനിയറെ സസ്‌പെന്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: വൈദ്യൂതിവകുപ്പ് മന്ത്രി എംഎം മണിയെ കഥാപാത്രമാക്കി ഏഷ്യാനെറ്റ് ചാനല്‍ തയ്യാറാക്കിയ അക്ഷേപ ഹാസ്യ വീഡിയോ ഷെയര്‍ ചെയ്ത കെ.എസ്.ഇ.ബി. സബ് എഞ്ചിനിയറെ സസ്‌പെന്റ് ചെയ്തു . ചാനലില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ ഫെയ്‌സ് ബുക്കിലൂടെ ഷെയര്‍ ചെയ്തതിനാണ് സസ്‌പെന്‍ഷന്‍ . മലപ്പുറം ഒതുക്കുങ്ങല്‍ കെ.എസ്.ഇ.ബി. ഓഫീസിലെ സബ് എഞ്ചിനിയര്‍ എ. നാരായണന്‍ എം ബ്രാന്ദിനിയെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തതായി ഓര്‍ഡര്‍ ഇറക്കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റചട്ടം ലംഗിച്ചുവെന്നു പറഞ്ഞു കമ്മീഷണര്‍ പുറത്തിറക്കിയ ഓര്‍ഡറില്‍ പുറത്താക്കിയതിന്റെ കാരണം കാണിക്കുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ലെന്നാരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഈ മാസം 27 ന് കലക്ട്രേറ്റ് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓര്‍ഗനൈസേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പുറത്താക്കപ്പെട്ട നാരായണന്‍.

news

വകുപ്പ്മന്ത്രിക്കെതിരെ അതേവകുപ്പില്‍നിന്നുള്ളവര്‍തന്നെ ഇത്തരം പ്രവണത നടത്തുന്നത് ശരിയല്ലെന്നാരോപിച്ച് സി.പി.എമ്മും രംഗത്തുവന്നിരുന്നു. ഏഷ്യാനെറ്റ് ചാനലില്‍വന്ന ആക്ഷേപ ഹാസ്യപരിപാടിയില്‍ പ്രളയത്തില്‍ ഡാം തുറന്നതുമായി ബന്ധപ്പെട്ട മന്ത്രിയുടെ പ്രസ്താവനകള്‍ ആക്ഷേപ ഹാസ്യമാക്കി ചിത്രീകരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ വന്‍തോതില്‍ ച്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മറ്റൊതു ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോ ഒതുക്കുങ്ങല്‍ കെ.എസ്.ഇ.ബി. ഓഫീസിലെ സബ് എഞ്ചിനിയര്‍ എ. നാരായണന്‍ എം ബ്രാന്ദിനി തന്റെ ഫേസ്ബുക്ക് പേജിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഈ മാസം 27 ന് നടത്തുന്ന കലക്ട്രേറ്റ് ധര്‍ണ യില്‍ വിജയിപ്പിക്കാന്‍ നരവധിപേര്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Malappuram
English summary
KSEB sub engineer suspended for sharing video against mm mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X