Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി ബസ് തട്ടി തെറിപ്പിച്ചു; റോട്ടിൽ കിടന്നവർക്ക് രക്ഷകനായി പിസി ജോർജ് എംഎൽഎ

തിരൂരങ്ങാടി : പെരുവള്ളൂരിൽ സ്വകാര്യപരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോൾ ദേശീയപാത കക്കാട് വെച്ച് വഴിയാത്രക്കാരായ സ്ത്രീയേയും കുട്ടിയേയും കെ എസ് ആർ ടി സി ഇടിച്ചു തെറിപ്പിച്ചു. കാക്കാട് കോട്ടക്കൽ റോഡിലേ പെട്രോൾ പമ്പിന്റെ മുൻവശത്തുള്ള ചെറുമുക്ക് റോഡിലേക്ക് മുറിച്ച് കടക്കുബോഴാണ് അപകടം.

കോഴിക്കോട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് സ്ത്രീയുടെയും കുട്ടിയെയും പിൻവശത്ത് ഇടിക്കുകയായിരുന്നു.റോഡിൽ തെറിച്ച് വീണ സ്ത്രീയെയും കുട്ടിയെയും എം എൽ എ അദ്ദേഹത്തിന്റെ വാഹനത്തിൽ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലാക്കി.

Accident

കക്കാട് പെട്രോൾ പമ്പിൽ എം എൽ എ ഇറങ്ങിനിന്ന് പരിക്കു പറ്റിയവരെ ഡ്രെവറുടെയും പിഎയുടെയും നേത്യത്വത്തിൽ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. തിരിച്ചു വരുന്നത് വരെ പി സി ജോർജ്ജും ഇവരുടെ മകൻ ഷോൺ ജോർജും കക്കാട് റോഡരുകിൽ കാത്തുനിന്നു. നന്നമ്പ്ര ചെറുമുക്ക് ജീലാനി നഗർ സ്വദേശി മoത്തിൽ മികച്ചാൻ നുസ്റത്ത് ( 26,) ഇവരുടെ മകൾ ഫാത്തിമ ത്വൈബ ( 7 ) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ പിന്നിട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+