മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വരച്ചവരയിൽ' കൊവിഡ്! കെഎസ്ആർടിസി ജീവനക്കാർ വക ബോധവത്കരണ കാർട്ടൂൺ പ്രദർശനം

Google Oneindia Malayalam News

എടപ്പാൾ: കോവിഡ് 19 ബോധവൽകരണ പ്രചരണ പരിപാടിയുടെ ഭാഗമായി എടപ്പാളിലെ കെഎസ്ആർടിസി റീജിയണൽ വർക്ക് ഷോപ്പ് ജീവനക്കാരായ കാർട്ടൂണിസ്റ്റ് ബഷീർ കിഴിശ്ശേരി , കാർട്ടൂണിസ്റ്റ് ദിനേഷ് ഡാലി എന്നിവരുടെ കാർട്ടൂണുകളുടെ പ്രദർശനം നടന്നു. കെഎസ്ആർടിസി റീജിയണൽ വർക്ക് ഷോപ്പിൽ നടന്ന ചടങ്ങ് മെഡിക്കൽ ഓഫീസർ ഡോ കെപി മൊയ്ദീൻ കോവിഡ് ബോധവൽകരണത്തിൻ്റെ വരയ്ക്ക് തുടക്കം കുറിച്ച് ഉത്ഘാടനം ചെയ്‌തു.

 മതനിരപേക്ഷ വോട്ടുകൾ ഒരുമിച്ച് നിർത്തുകയെന്ന ഇടതുപക്ഷത്തിന്റെ താൽപ്പര്യം നടപ്പിലായി: പികെ സൈനബ മതനിരപേക്ഷ വോട്ടുകൾ ഒരുമിച്ച് നിർത്തുകയെന്ന ഇടതുപക്ഷത്തിന്റെ താൽപ്പര്യം നടപ്പിലായി: പികെ സൈനബ

തുടർന്ന് മെക്കാനിക്കൽ എൻജിനീയർ പ്രദീപ് കുമാറsക്കമുള്ളവർ വരയിൽ പങ്കാളികളായി. ബഷീറും ദിനേഷും വര പൂർത്തിയാക്കുകയും ചെയ്തു. വര നടക്കുന്നതിനൊപ്പം ചാർജ് മാൻ അനീഷിന്റെ ഗാനാലാപനവും ഉണ്ടായിരുന്നു.

Cartoon

എടപ്പാൾ കെഎസ്ആർടിസി വർക്ക് ഷോപ്പിലെ മുഴുവൻ ജീവനക്കാരും ചടങ്ങിൽ പങ്കാളികളായിരുന്നു. ബഷീർ കിഴിശ്ശേരി മെക്കാനിക്കൽ എൻജിനീയറുടെ കാരിക്കേച്ചർ വരച്ചു നൽകി. എടപ്പാൾ റീജിയണൽ വർക്ക് ഷോപ്പിലെ തൊഴിലാളികളുടെ കലാ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ധനരാജ്, അനീഷ്, ജയ്സൺ തുടങ്ങിയവർ നേതൃത്വം നൽകി.

Cartoon

മെക്കാനിക്കൽ എഞ്ചിനീയർ ജിപി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, അസിസ്റ്റൻ്റ് വർക്സ് മാനേജർ കെപി വിൻസൻ്റ്, ദിൽഷാദ്, ഡിപ്പോ എഞ്ചിനീയർ ശ്യം കൃഷ്ണൻ, തൊഴിലാളി സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു .

കൊവിഡ് ലോക്ക് ഡൌൺ കാലത്തും കാർട്ടൂണുകളുമായി ബഷീർ കിഴിശ്ശേരി സജീവമായിരുന്നു. ബഷീറിന്റെ ചിരിവര ശേഖരം അന്ന് വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു .

റഷ്യയുടെ കൊവിഡ് വാക്സിന്‍ സ്പുട്നിക് 5 ഇന്ത്യയിലെത്തി; ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കുംറഷ്യയുടെ കൊവിഡ് വാക്സിന്‍ സ്പുട്നിക് 5 ഇന്ത്യയിലെത്തി; ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും

മുസ്ലിം ലീഗിന്റെ കടുത്ത തീരുമാനം; പുതുമുഖങ്ങള്‍ കൂട്ടത്തോടെ എത്തും, മറക്കരുതെന്ന് പരിചയ സമ്പന്നര്‍മുസ്ലിം ലീഗിന്റെ കടുത്ത തീരുമാനം; പുതുമുഖങ്ങള്‍ കൂട്ടത്തോടെ എത്തും, മറക്കരുതെന്ന് പരിചയ സമ്പന്നര്‍

Malappuram
English summary
KSRTC employees conducted Covid19 awareness through cartoon exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X