മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊന്നത് എസ്ഡിപിഐ ആണെന്ന് ഉറക്കെ പറയാന്‍ തയ്യാറാവണം: കെപിസിസി പ്രസിഡന്റിനോട് കെഎസ് യു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെഎസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊന്നത് എസ്ഡിപിഐ ആണെന്ന് ഉറക്കെ പറയാന്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി കോണ്‍ഗ്രസ് കുടുംബത്തിന്റെ രക്ഷിതാവാണെന്നും പോസ്റ്റില്‍ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടിക്കായി പോരാടിയതിന്റെയും പ്രവര്‍ത്തകരെ സംരക്ഷിച്ചതിന്റെയും പേരിലാണ് നൗഷാദ് രക്തസാക്ഷിയായത്. പിണറായിക്ക് സ്തുതി പാടുന്ന സിപിഎമ്മിന്റെ അടിമകളെ പോലെയല്ല കോണ്‍ഗ്രസുകാര്‍. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

രാജ്യസഭയിലെ മുത്തലാഖ് ബില്‍ചര്‍ച്ചയില്‍ എത്തിയില്ല: അബ്ദുള്‍ വഹാബ് എംപിക്കെതിരെ ലീഗ് അണികള്‍
അതേ സമയം നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ചാവക്കാട് പുന്ന നൗഷാദിന്റെ കൊലപാതകം പാര്‍ട്ടിക്കുമേല്‍ ചാര്‍ത്താനുള്ള നീക്കം ദുഷ്ടലാക്കോടെയാണെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ സംഭവം രാഷ്ട്രീയ വിദ്വേഷത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാനാവില്ല. പ്രദേശത്ത് എസ്ഡിപിഐ യും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയമായ യാതൊരു ഏറ്റുമുട്ടലും നിലവിലില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ ദുരൂഹമരണത്തെ രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഭാഗമാക്കാനുള്ള നീക്കം അപലപനീയമാണ്.

protest

സംഭവത്തില്‍ മുന്‍വിധിയോടെയുള്ള ആരോപണങ്ങളും അന്വേഷണങ്ങളും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനിടയാക്കും. രാഷ്ട്രീയമായ യാതൊരു ഏറ്റുമുട്ടലും നിലവിലില്ലാതിരുന്ന പ്രദേശത്ത് നടന്ന സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെങ്കില്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പാര്‍ട്ടി മുന്നിലുണ്ടാവുമെന്നും ലത്തീഫ് വ്യക്തമാക്കി.


അതേ സമയം എസ്ഡിപിഐ വര്‍ഗീയ വാദികള്‍ ചാവക്കാട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കൊണ്ട് ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ കമ്മറ്റി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രതിഷേധ സംഗമം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഉദ്ഘാടനം ചെയ്തു. വിളയല്‍ സുരേന്ത്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിദാസന്‍ അങ്ങാടിപ്പുറം. ചന്ദ്രന്‍ പൊന്നാനി. ഗീത ടി നാസര്‍ പടിഞ്ഞാറ്റുംമുറി ബിനീഷ് ശങ്കര്‍, ഗോപീ കൃ ഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് ഐ എന്‍ ടി യു സി യൂത്ത് ജില്ലാ പ്രസിഡന്റ് ടി.സിദിഖ്, നബീര്‍ കൊണ്ടോട്ടി, ജൊമേഷ് തോമസ്, സിന്ധു അങ്ങാടിപ്പുറം, ആസിഫ് നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Malappuram
English summary
KSU to KPCC president on Noushad's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X