യുഡിഎഫ് കാലത്ത് പ്ലസ്ടു പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കൂടുന്നു; എന്താ ഗുട്ടന്‍സ്? കണക്കുമായി കെടി ജലീല്‍
മലപ്പുറം: യുഡിഎഫ് ഭരണകാലത്ത് പ്ലസ്ടു പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കൂടുകയും എല്‍ഡിഎഫ് കാലത്ത് കുറയുകയും ചെയ്യുന്നുവെന്ന് കെടി ജലീല്‍ എംഎല്‍എ. 2011 മുതലുള്ള കണക്കുകള്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം സമര്‍ഥിക്കുന്നത്. ഇതിന്റെ രണ്ടു പട്ടിക അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. എന്തുകൊണ്ടാണ് ഈ മാറ്റം വരുന്നതെന്നും എംഎല്‍എ ചോദിക്കുന്നു.
മലപ്പുറം ജില്ലയിലെ കണക്കുകളാണ് കെടി ജലീല്‍ എംഎല്‍എ ചൂണ്ടിക്കാട്ടിയത്. എല്‍ഡിഎഫ് ഭരണകാലത്ത് ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠന അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചുവെന്നും കെടി ജലീല്‍ അവകാശപ്പെടുന്നു. പിന്നെ എന്തിനാണ് കള്ളം പ്രചരിപ്പിച്ച് കുഴപ്പമുണ്ടാക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പത്താം ക്ലാസ് പാസായിട്ടും തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്താന്‍ യൂത്ത് ലീഗ് തീരുമാനിച്ചു. എവിടെയും അഡ്മിഷന്‍ ലഭിക്കാത്തവര്‍, ഇഷ്ടപ്പെട്ട കോഴ്‌സിന് അഡ്മിഷന്‍ കിട്ടാത്തവര്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് പൂരിപ്പിക്കാന്‍ ഗൂഗിള്‍ ഫോം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവച്ചു.
കെടി ജലീല്‍ എംഎല്‍എയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...
പ്രൈവറ്റ് +2 റജിസ്ട്രേഷൻ UDF കാലത്ത് കൂടുന്നു; LDF കാലത്ത് കുറയുന്നു! എന്താ അതിൻ്റെ ഗുട്ടൻസ്?
2011 ൽ വി.എസ് അച്ചുതാനന്ദൻ നേതൃത്വം നൽകിയ ഭരണം അവസാനിക്കുമ്പോൾ മലപ്പുറം ജില്ലയിൽ സ്കോൾ കേരളയിൽ റജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 19,735 ആയിരുന്നു. UDF ഭരിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയ 2016 ൽ അത് 25,733 ആയി ഉയർന്നു. ഇടതു ഭരണം 6 വർഷം പൂർത്തിയാക്കിയ 2022 ൽ സ്കോൾ കേരളയിൽ പ്രൈവറ്റായി റജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 15,988 ആയി വീണ്ടും താഴ്ന്നു.
ഇമേജിൽ കൊടുത്തിട്ടുള്ള രണ്ടു ടേബിളുകളും ശ്രദ്ധിച്ചാൽ മനസ്സിലാകുന്നത് ഇടതുപക്ഷ ഭരണം അവസാനിക്കുമ്പോൾ പ്രൈവറ്റായി +2 പഠിച്ച കുട്ടികളുടെ എണ്ണം മലപ്പുറത്ത് കുറയുന്നു എന്നും UDF ഭരണം പൂർത്തിയാക്കുമ്പോൾ ക്രമാതീതമായി സ്വകാര്യമായി +2 പൂർത്തിയാക്കിയ കുട്ടികളുടെ എണ്ണം വർധിക്കുന്നു എന്നുമാണ്.
LDF ഭരണകാലത്താണ് മലപ്പുറം ജില്ലയിൽ ഗവൺമെൻ്റ്-എയ്ഡഡ് സ്കൂളുകളിൽ കൂടുതൽ പഠനാവസരങ്ങൾ സൃഷ്ടിച്ചത് എന്നാണ് ഇതിൻ്റെ പച്ചമലയാളത്തിലുള്ള അർത്ഥം. സത്യം ഇതായിരിക്കെ പച്ചക്കള്ളം പ്രചരിപ്പിച്ച് നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ഒരുമ്പെടുന്നവർ ജനങ്ങളുടെ സ്വൈര ജീവിതമാണ് തകർക്കുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications