മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തവനൂരില്‍ വീട്ടുപടിക്കല്‍ കുടിവെള്ളം; 40 കോടിയുടെ പദ്ധതിക്ക് തുടക്കമായി

Google Oneindia Malayalam News

മലപ്പുറം: വീട്ടുപടിക്കല്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തവനൂര്‍ മണ്ഡലത്തില്‍ തുടക്കം. 40 കോടി രൂപയുടെ പദ്ധതിയാണിത്. മുന്‍ മന്ത്രിയും മണ്ഡലത്തിലെ ജനപ്രതിനിധിയുമായ കെടി ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു. തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളിലാണ് വീട്ടുപടിക്കല്‍ കുടിവെള്ളമെത്തിക്കുന്ന 40 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്.

k

തവനൂര്‍ പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ 14 കോടിയാണ് ജലജീവന്‍ പദ്ധതിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് നസീറയും വൈസ് പ്രസിഡണ്ട് ബാബുവും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീജയും കെഡബ്ല്യുഎയുടെ ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും ചടങ്ങില്‍ പങ്കെടുത്തു.

ശശികല വരുന്നു; എഡിഎംകെ നേതാക്കള്‍ ഫോണില്‍ സംസാരിച്ചു... 17 പ്രമുഖരെ പുറത്താക്കി നേതൃത്വംശശികല വരുന്നു; എഡിഎംകെ നേതാക്കള്‍ ഫോണില്‍ സംസാരിച്ചു... 17 പ്രമുഖരെ പുറത്താക്കി നേതൃത്വം

കാലടി പഞ്ചായത്തില്‍ 8 കേടിയും എടപ്പാളില്‍ 11 കോടിയും വട്ടംകുളത്ത് 10 കോടിയുമാണ് ജലജീവന്‍ സ്‌കീമില്‍ വീട്ടുപടിക്കല്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. എടപ്പാളിലും വട്ടംകുളത്തും പ്രവൃത്തിയുടെ ടെന്‍ഡര്‍ ഉറപ്പിക്കുന്ന സ്റ്റേജിലാണിപ്പോള്‍. പൈപ്പിടാന്‍ പൊട്ടിപ്പൊളിക്കുന്ന റോഡുകള്‍ നേരെയാക്കാനുള്ള പണമുള്‍പ്പടെയാണ് എസ്റ്റിമേറ്റ് തുകയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നരിപ്പറമ്പില്‍ 70 കോടി ചെലവിട്ട് നിര്‍മ്മിച്ച ജലശുദ്ധീകരണ പ്ലാന്റില്‍ നിന്നാണ് ശുദ്ധീകരിച്ച വെള്ളം ഓരോ വീട്ടിലും എത്തുന്നത്.

തരംഗമായി ഷില്‍പ്പ ഷെട്ടിയുടെ ബീച്ച് ഫോട്ടോകള്‍

Recommended Video

cmsvideo
Pinarayi vijayan about lockdown extension in kerala

Malappuram
English summary
KT Jaleel MLA inaugurated Drinking Water Project in Thavanur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X