Get Updates
Get notified of breaking news, exclusive insights, and must-see stories!

റബ്ബറിന്റെ 300 രൂപ വാങ്ങാന്‍ നമ്മള്‍ ഉണ്ടാകുമോ പിതാക്കന്മാരേ... മണിപ്പൂര്‍ ചൂണ്ടി കെടി ജലീല്‍

മലപ്പുറം: മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി കെടി ജലീല്‍ എംഎല്‍എ ക്രൈസ്തവ നേതാക്കളോട് ചില സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. മണിപ്പൂര്‍ കത്തുന്നു. ബിജെപി അധികാരത്തിലെത്തി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഈ അവസ്ഥ. നിരവധി പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ ക്രൈസ്തവ ദേവാലായങ്ങള്‍ തകര്‍ത്തുവെന്ന വാര്‍ത്തകള്‍ വായിച്ചു. മേരി കോമിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട കാര്യവും കെടി ജലീല്‍ പറയുന്നു.

k

കെടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം....

റബ്ബറിന്റെ 300 രൂപ വാങ്ങാന്‍ നമ്മുടെ ശരീരത്തില്‍ ജീവന്‍ അവശേഷിക്കുമോ വന്ദ്യ പിതാക്കന്‍മാരേ?
മണിപ്പൂര്‍ കത്തുകയാണ്. ബി.ജെ.പി അധികാരത്തില്‍ വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴത്തെ സ്ഥിതി ഭീഭല്‍സമാണ്. 15 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 31 പേര്‍ മരിച്ചുവെന്ന അനൗദ്യോഗിക കണക്കുമുണ്ട്. 17 ക്രൈസ്തവ ദേവാലയങ്ങള്‍ കലാപത്തില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായി മണിപ്പൂരിലെ സഭാ നേതൃത്വം വെളിപ്പെടുത്തിയ കാര്യം പത്രങ്ങളില്‍ വായിച്ചു. പതിനായിരത്തിലധികം മനുഷ്യരാണ് വീടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് ജീവനുംകൊണ്ടോടി അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തിയത്.

ഇടിക്കൂട്ടിലെ പെണ്‍സിംഹം, ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ബോക്‌സിംഗ് താരം മേരി കോം 'എന്റെ സംസ്ഥാനം കത്തുന്നു, സഹായിക്കുക'എന്നാണ് ട്വിറ്റ് ചെയ്തത്. ഗുജറാത്ത് കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിക്ക് സംഭവിച്ചത് മേരി കോമിന് സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് മനമുരുകി പ്രാര്‍ത്ഥിക്കാം.

മണിപ്പൂരില്‍ 41% ക്രൈസ്തവരാണ്. അവരുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാറിന്റെ ഭരണത്തില്‍ കീഴിലാണ് ഈ കാട്ടാളത്വം മുഴുവന്‍ അരങ്ങേറുന്നത്. ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രം എന്റെ തീവ്രവാദ വേരുകളല്ല അന്വേഷിക്കേണ്ടത്. മണിപ്പുര്‍ ഭരിക്കുന്നവരുടെ ഭീകര വേരുകളാണ് തേടേണ്ടത്.

പിതാക്കന്‍മാരേ ഇനിയെങ്കിലും കണ്ണ് തുറക്കൂ. യാഥാര്‍ത്ഥ്യം മനസ്സിലാക്കൂ. രാജ്യത്തിന്റെ ശത്രുക്കള്‍ ആരാണെന്ന് തിരിച്ചറിയൂ. മനുഷ്യ രക്തത്തിന്റെ രുചിയറിഞ്ഞ ഫാസിസ്റ്റ് കരടികള്‍ ശത്രുവേട്ട നിര്‍ത്തുമെന്ന് കുരുതുന്നത് മൗഢ്യമാണ്. ഇന്ന് മുസ്ലിങ്ങളാണെങ്കില്‍ നാളെ കമ്മ്യൂണിസ്റ്റുകാരാകും. മറ്റന്നാളത്തെ അവരുടെ ഇര ക്രൈസ്തവരും ദളിതരും പിന്നോക്കക്കാരുമാകും. ആട്ടിന്‍തോലണിഞ്ഞ സംഘ്പരിവാര്‍ ചെന്നായ്ക്കളെ കുടിക്കുന്ന വെള്ളത്തില്‍ വിശ്വസിക്കരുത്.

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് എത്ര മനുഷ്യരെയാണ് തീനാളങ്ങള്‍ നക്കിത്തുടച്ചത്? എത്ര കര്‍ഷകരുടെ അദ്ധ്വാനമാണ് കത്തിച്ചാമ്പലായത്? എത്രയെത്ര വീടുകളാണ് തീയ്യിടപ്പെട്ടത്? അതെല്ലാം പാവം കമ്മ്യൂണിസ്റ്റുകാരുടേതാണല്ലോ എന്ന് കരുതി മൗനികളായവരേ ആലസ്യം മതിയാക്കി ഉണര്‍ന്നെണീക്കൂ. മോദീ കാലത്തെ ക്രൂര വിശേഷങ്ങള്‍ ഉറക്കെ വിളിച്ച് പറയൂ.

നിങ്ങളുടെ വീട്ടുമുറ്റത്തും വര്‍ഗ്ഗീയച്ചെകുത്താന്‍മാര്‍ പല്ലും നഖവും കൂര്‍പ്പിച്ച് മാരകായുധങ്ങളേന്തി എത്തിയിരിക്കുന്നു. ഇനിയും ഉറക്കം നടിച്ചാല്‍ മണ്ണിനടിയില്‍ നിത്യനിദ്ര പ്രാപിക്കേണ്ട ഗതികേട് വരും. ട്രൈന്‍ പോയ ശേഷം ടിക്കറ്റെടുക്കുന്ന പോലെയാകും വൈകി ഉദിക്കുന്ന വിവേകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+