മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് നേട്ടങ്ങളില്ല; കൂട്ടായ പ്രവർത്തനം വേണമെന്ന് മന്ത്രി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെങ്കിലും അതിനനുസൃതമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇതിന് മാറ്റം വരുത്താന്‍ കഴിയൂ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗോള്‍ഡന്‍ ജൂബിലി പരീക്ഷാഭവന്‍ അനക്സ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

<strong>പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി<br></strong>പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി

കേരളത്തിലെ സര്‍വകലാശാലകള്‍ ഏപ്രില്‍ 30-നകം ബിരുദ പരീക്ഷാ ഫലവും മെയ് 31-നകം ബിരുദാനന്തര ബിരുദ ഫലവും പ്രസിദ്ധീകരിക്കാനാവാശ്യമായ നടപടികള്‍ കൈക്കൊള്ളണം. കേരളത്തിന് പുറത്ത് ഉന്നത പഠനത്തിന് ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഫലം വൈകുന്നത് കാരണം ഒരു വര്‍ഷം നഷ്ടപ്പെടുന്ന സ്ഥിതി വരരുത്.

KT Jaleel

എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ നൂറ് റാങ്കിനുള്ളിലുള്ള സര്‍വകലാശാലകളുടെയും നാക് 'എ', 'എ പ്ലസ്' ഗ്രേഡുകളുള്ള സര്‍വകലാശാലകളുടെയും കേരളത്തിലെ ഇതര സര്‍വകലാശാലകളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്ന രീതി മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമേ സര്‍വകലാശാലയുടെ റാങ്കിംഗ് ഉയര്‍ത്താന്‍ സാധിക്കൂ. ആധുനിക സാങ്കേതിക വിദ്യകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണം. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടപ്പാക്കണമെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍, സിലബസ്, പരീക്ഷാ വിജ്ഞാപനങ്ങള്‍, അക്കാദമിക് റെക്കോര്‍ഡുകള്‍, ഹാള്‍ടിക്കറ്റ്, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സ്റ്റുഡന്‍സ് പോര്‍ട്ടലിന്റെയും, മൈഗ്രേഷന്‍, ഇക്വലന്‍സി, റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും ഉദ്ഘാടനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചു.

അക്കാദമിക മുന്നേറ്റങ്ങള്‍ നടത്തുന്നതിനായി സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സുകളായ സോഷ്യോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, റേഡിയേഷന്‍ ഫിസിക്സ്, നിയമ കോഴ്സുകള്‍ റഗുലര്‍ മോഡിലേക്ക് മാറ്റേണ്ടതുണ്ടെന്ന് വൈസ് ചാന്‍സലര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ക്രിമിനോളജി, ഫോറന്‍സിക് സയന്‍സ്, ആന്ത്രോപ്പോളജി തുടങ്ങിയ പഠനവകുപ്പുകള്‍ ആരംഭിക്കേണ്ടതുണ്ട്. പഠനവകുപ്പുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഐ.ടി മിഷന്‍, ബി.എസ്.എന്‍.എലിന്റെ സഹകരണത്തോടെ സര്‍വകലാശാലയില്‍ നടപ്പാക്കുന്ന വൈഫൈ ഹോട്ട്സ്പോട്ടിന്റെ ഉദ്ഘാടനം ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ എ.എസ് സുകുമാരന്‍ നിര്‍വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി.വി.ജോര്‍ജ്ജുകുട്ടി, യൂണിവേഴ്സിറ്റി എഞ്ചിനീയര്‍ കെ.എം.അനില്‍ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സിന്റിക്കേറ്റ് അംഗങ്ങളായ ഡോ.സി.എല്‍.ജോഷി, കെ.കെ.ഹനീഫ, ഡോ.എം.സത്യന്‍, ഡോ.ടി.എം.വിജയന്‍, ഡോ.ജി.റിജുലാല്‍, കെ.കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

Malappuram
English summary
KT Jaleel's comment about higher education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X