മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമൂഹ്യ പരിഷ്‌കാരങ്ങള്‍ എതിര്‍ക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയില്‍.... പിണറായിയെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായ മുഖ്യമന്ത്രിയായി ചരിത്രം രേഖപ്പെടുത്തും: മന്ത്രി കെടി ജലീല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: നവോത്ഥാന, പുരോഗമന സാമൂഹ്യ പരിഷ്‌കാരങ്ങള്‍ക്കെതിരെ പുറംതിരിഞ്ഞ് നില്‍ക്കുന്നവരെ സമൂഹം ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് മന്ത്രി ഡോ.കെടി ജലീല്‍. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയില്‍ ക്ഷേത്ര പ്രവേശന വിളംബര ആഘോഷങ്ങളുടെ ജില്ലാതല ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായ മുഖ്യമന്ത്രിയായാണ് ചരിത്രം രേഖപ്പെടുത്തുകയെന്നും വോട്ടിന് വേണ്ടി പോലും മതത്തെ ദുരുപയോഗപ്പെടുത്തുന്ന കാലത്ത് ക്ഷേത്ര പ്രവേശന വിളംബര ആഘോഷത്തിന് പ്രസക്തിയേറെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

<strong>2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ</strong>2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

ശാസ്ത്ര ബോധത്തെയും സാമൂഹിക ഉന്നമനത്തെയും എല്ലാ കാലത്തും മത പൗരോഹിത്യം ചോദ്യം ചെയ്തിട്ടുണ്ട്. സാമൂഹ്യ പരിഷ്‌കാര്‍ത്താക്കളുടെ നിരന്തര ഇടപെടലാണ് ലോകത്ത് ദുരാചാരങ്ങള്‍ ഇല്ലായ്മ ചെയ്തത്. അന്ധവിശ്വാസങ്ങള്‍ എല്ലാകാലത്തും പ്രചരിപ്പിച്ചിട്ടുള്ളത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രസക്തി ഇും നഷ്ടപ്പെടില്ല എാണ് കേരളത്തിലെ സംഭവങ്ങള്‍ തെളിയിക്കുത്.

KT Jaleel

പുരുഷനും സ്ത്രീക്കും തുല്യ അവകാശം ഭരണഘടന നല്‍കുന്നുണ്ട്. സാമൂഹിക മന്നേറ്റത്തെ പിന്നോട്ട് വലിക്കാന്‍ എന്നും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സതി നിരോധനത്തിന് എതിരായി 60,000 പേരാണ് പ്രകടനം നടത്തിയത്. പുരോഗമനത്തെ എതിര്‍ക്കുവരെ പിന്തുണക്കുന്ന നിലപാട് എടുത്തവര്‍ക്ക് ചരിത്രത്തില്‍ സ്ഥാനമുണ്ടാവില്ല. അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്. സാമൂഹിക പരിഷ്‌കരണത്തിന് പിന്തുണ നല്‍കു സര്‍ക്കാരാണ് കേരളം ഭരിച്ച് കൊണ്ടിരിക്കുത്.

പരിഷ്‌കര്‍ത്താവായ മുഖ്യമന്ത്രി എന്ന നിലയിലാവും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയപ്പെടുക. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദലിതരെ പൂജാരിമാരായി നിയമിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും വേണ്ടി മതത്തെ ഉപയോഗിക്കുവര്‍ പണ്ട് മുതലെയുണ്ട്. ഇത്തരക്കാര്‍ കാലത്തോട് മറുപടി പറയേണ്ടി വരുമെും മന്ത്രി പറഞ്ഞു.

എഡിഎം വി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടികെ ഹംസ നവോത്ഥാന പോരാട്ട സ്മരണകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി റസാക്ക് പയമ്പ്രോട്ട്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രമോദ് ദാസ്, വിമുക്തി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

വൈകീട്ട് അഞ്ചിന് മാപ്പളി കലാ അക്കാദമിയുടെ നേതൃത്വത്തില്‍ മാപ്പിള കലാമേള അരങ്ങേറും. നാലു ദിവസം നീളുന്നതാണ് ജില്ലയിലെ പരിപാടികള്‍. നാളെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ ചരിത്ര ചിത്ര പ്രദര്‍ശന മത്സരവും പ്രഭാഷണവും നടക്കും. വൈകീട്ട് നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരം, ചവിട്ടുകളി എന്നിവയും നടക്കും. തിങ്കളാഴ്ച രാവിലെ പത്തിന് നവോത്ഥാനം കുതിപ്പും കിതപ്പും എന്ന വിഷയത്തില്‍ പ്രഫ.എം.എം നാരായണന്‍ പ്രഭാഷണം നടത്തും. വൈകീട്ട് നാടന്‍പാട്ടുകള്‍ അരങ്ങേറും. ചൊവ്വാഴ്ച പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ സമാപന സാംസ്‌കാരിക സമ്മേളനം മഞ്ഞളാംകുഴി അലി എം.എല്‍.എ ഉല്‍ഘാടനം ചെയ്യും.

Malappuram
English summary
KT Jaleel supports Pinarayi Vijayan's statement about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X