ഹനാന് നാളെ മന്ത്രി ജലീല്‍ ഡയമണ്ട് മോതിരം സമ്മാനിക്കും
മലപ്പുറം: തനിക്ക് ഉപഹാരമായി ലഭിച്ച ഡയമണ്ട് മോതിരം നാളെ മന്ത്രി കെടി ജലീല്‍ ഹനാന് സമ്മാനിക്കും. മീന്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായി അവഹേളനങ്ങള്‍ക്ക് ഇരയായ ഹനാന് നാളെ ഉച്ചയ്ക്ക രണ്ടുമണിക്ക് ശേഷം മന്ത്രി കെ.ടി ജലീല്‍ നേരിട്ടെത്തി മോതിരം സമ്മാനിക്കും.
ഹനാന് പഠിക്കുന്ന തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെത്തിയാണ് ഡയമണ്ട് മോതിരം സമ്മാനിക്കുകയെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. നാളെ കൊച്ചിയില്‍ മറ്റൊരു പ്രോഗ്രാം ആവശ്യാര്‍ഥം പോകാനുണ്ടെന്നും ഇതോടനുബന്ധിച്ചാണു മോതിരം സമ്മാനിക്കാന്‍ ഉച്ചയ്ക്കു രണ്ടുമാണിയോടെ അല്‍ അസര്‍ കോളജില്‍ പോകുകയെതന്നും കെ.ടി ജലീലിന്റെ ഓഫീസില്‍നിന്നും പറഞ്ഞു.
ഇന്നലെ വളാഞ്ചേരിയിലെ കവിത ജൂവല്ലറിയില്നിന്ന് ലഭിച്ച മോതിരമിണ് മന്ത്രി ഹനാന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ജൂവലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി ഡോ. ജലീല്‍. പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്മെന്റ് ഒരു ഉപഹാരം സമ്മാനിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ ഒരു കവര്‍ നല്കി. അവിടെവെച്ചുതന്നെ കവര്‍ തുറന്നുനോക്കിയ മന്ത്രി കണ്ടത് ഡയമണ്ട് മോതിരം കണ്ടുഇതോടെയാണു കൂടുതലൊന്നും ചിന്തിക്കാതെ മന്ത്രിയുടെ പ്രഖ്യാപനവും മൈക്കിലൂടെ നടത്തിയത്.
തനിക്ക് ലഭിച്ച ഡയമണ്ട് മോതിരം ഹനാന് സമ്മാനിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയാണു വേദിയുണ്ടായത്. എനിക്ക് ഇവര്‍ ഒരു ഉപഹാരം തന്നിട്ടുണ്ട്, ഞാന്‍ സ്വര്‍ണം ഉപയോഗിക്കാറില്ല, എന്റെ വീട്ടിലും ആരും ഉപയോഗിക്കാറില്ല, രണ്ട് പെണ്‍മക്കളുണ്ടെങ്കിലും അവരും സ്വര്‍ണം ഉപയോഗിക്കാറില്ല, അതു കൊണ്ടുതന്നെ എനിക്ക് ലഭിച്ച ഈ സ്വര്‍ണം നിങ്ങള്‍ക്ക് കൂടി ഒരു നേട്ടമാകുന്ന വിധം ഉപയോഗിക്കുകയാണ്. ഇപ്പോള്‍ കേരളത്തില്‍ ഏറെ ശ്രദ്ധേയമായിട്ടുള്ള ഒരു പെണ്‍കുട്ടിയുണ്ട് ഹാനാന്, സാമൂഹ്യമാധ്യമങ്ങളിലൂടെ ഹനാനെ വേട്ടയാടാന്‍ ശ്രമിക്കുന്നവരുണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ ഏറെ പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്.