Get Updates
Get notified of breaking news, exclusive insights, and must-see stories!

25 കിലോയുടെ കേക്കുമായി ക്രിസ്മസ് ആഘോഷിക്കാന്‍ കുടംുബശ്രീയും, കേരളത്തില്‍ ആദ്യമായി കുടുംബശ്രീ കേക്ക്‌മേള നടത്തി

മലപ്പുറം: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളെ ഇത്തവണ കേക്ക് മുറിച്ച് സ്വീകരിക്കാന്‍ കുടുംബശ്രീയും ഒരുങ്ങി കഴിഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ റിറ്റ്സ് റസ്റ്റോറന്റില്‍ നടത്തിയ കേക്ക് മേളയിലാണ് കൊതിയൂറുന്ന രുചിയില്‍ വിവിധയിനം കേക്കുകള്‍ ഒരുക്കിയിട്ടുള്ളത്. മേളയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം പരിപാടി ഉദ്ഘാടനം ചെയ്തു.


കുടുംബശ്രീയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു കേക്ക് മേള സംഘടിപ്പിച്ചിരിക്കുന്നത്. രുചിയിലും നിറത്തിലും രൂപത്തിലും പേരിലും വൈവിധ്യം പുലര്‍ത്തുന്ന കേക്കുകള്‍ തീര്‍ത്തും കലര്‍പ്പില്ലാത്തതാണ്. ഡോള്‍ കേക്ക്, ഓറഞ്ച് കേക്ക്, സ്പോഞ്ച് കേക്ക് , ബീഫ് കേക്ക്, ചിക്കന്‍ കേക്ക്, എന്നിങ്ങനെ നീളുന്നു നൈപുണ്യത്തോടൊപ്പം സര്‍ഗാത്മകതയും നിറഞ്ഞ കേക്ക് നിര.

ktjaleel-1

25 കിലോഗ്രാം തൂക്കം വരുന്ന ഭീമന്‍ കേക്കാണ് മേളയിലെ താരം. കേക്കുകള്‍ക്ക് പുറമെ ചക്ക വിഭവങ്ങളുടേയും പ്രകൃതിദത്ത കരകൗശല വസ്തുക്കളുടേയും വില്പനയും മേളയിലുണ്ട.് പതിനേട്ടോളം കുടുംബശ്രീ യൂണിറ്റുകളെ ഏകോപിപ്പിച്ച് നടത്തിയ മേള കാണാനും വിഭവങ്ങള്‍ രുചിച്ച് നോക്കി വാങ്ങാനും നിരവധി പേരാണ് എത്തിയത്.

കുടുംബശ്രീയുടെ സഹകരണത്തോടെ അഗതി രഹിത കേരളം പദ്ധതിക്ക് തുടക്കം

കോഡൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ അഗതി രഹിത കേരളം പദ്ധതി തുടങ്ങി. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അഗതി സംരക്ഷണ പദ്ധതിയാണ് അഗതി രഹിത കേരളം. 2003-ല്‍ ആരംഭിച്ച സമഗ്ര ആശ്രയ പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം, വീട് നിര്‍മാണം, വീട് പുനരുദ്ധാരണം എന്നിവക്ക് ധനസഹായം നല്‍കും. സംസ്ഥാനത്ത് ആദ്യമായി പദ്ധതിയുടെ നിര്‍വഹണം ആരംഭിക്കുന്നത് കോഡൂരിലാണ്. കോഡൂരില്‍ 123 കുടുംബങ്ങളെയാണ് പദ്ധതി ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. 123 കുടുംബങ്ങള്‍ക്കും വസ്ത്രവും 61 പേര്‍ക്ക് ചികിത്സക്കും 45 കുട്ടികള്‍ക്ക് വിദ്യാസത്തിനും 17 വീതം കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണം, വീട് പുനരുദ്ധാരണം എന്നിവക്കും ധനസഹായം നല്‍കും.

നൂറാടി റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണക്കിറ്റിന്റെ വിതരണവും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.ഹേമലത പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.രമാദേവി, ബ്ലോക്ക്പഞ്ചായത്തംഗം എം.കെ.മുഹ്‌സിന്‍, പഞ്ചായത്തംഗങ്ങളായ എം.ടി.ബഷീര്‍, കെ.എം.സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, കെ.മുഹമ്മദലി, കെ.പി.ഷബ്‌നാ ഷാഫി, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പെഴ്‌സന്‍ കെ.റാബിയ, മെമ്പര്‍ സെക്രട്ടറി കെ.പ്രഭാകരന്‍ പ്രസംഗിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+