മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

Google Oneindia Malayalam News

മലപ്പുറം: കേരളം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് എല്ലാ പാര്‍ട്ടികളും തുടക്കമിട്ടു കഴിഞ്ഞു. ആരൊക്കെ എവിടെയൊക്കെ മല്‍സരിക്കുമെന്ന സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നു. യുഡിഎഫില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബ് നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് വിവരം. മലപ്പുറത്തെ മണ്ഡലങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന് താല്‍പ്പര്യം എന്നറിയുന്നു. വഹാബ് കേരള രാഷ്ട്രീയത്തില്‍ സജീവമാകണം എന്ന് മുസ്ലിംലീഗിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മേധാവിത്തം ഇഷ്ടപ്പെടാത്തവരാണിവര്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

അവസാന വാക്ക്

അവസാന വാക്ക്

മുസ്ലിം ലീഗിന്റെ അവസാന വാക്കായി മാറിയിട്ടുണ്ട് പികെ കുഞ്ഞാലിക്കുട്ടി. നിലവില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനമെല്ലാം കുഞ്ഞാലിക്കുട്ടി എടുക്കുന്നതാണ് എന്ന് രാഷ്ട്രീയ വിമര്‍ശകരും കുറ്റപ്പെടുത്തുന്നു. പിവി അബ്ദുല്‍ വഹാബ് കേരള രാഷ്ട്രീയത്തില്‍ സജീവമാകണം എന്ന് ആഗ്രഹിക്കുന്നവര്‍ കുഞ്ഞാലിക്കുട്ടിയുടെ മേധാവിത്തം ഇഷ്ടപ്പെടാത്തവരുമാണ്.

രണ്ടു തവണ രാജ്യസഭയില്‍

രണ്ടു തവണ രാജ്യസഭയില്‍

2015ലാണ് അബ്ദുല്‍ വഹാബ് രണ്ടാം തവണ രാജ്യസഭാംഗമായത്. അന്ന് വഹാബിനെ മല്‍സരിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം മുസ്ലിം ലീഗില്‍ രംഗത്തുവന്നിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്ന് വഹാബിന് വീണ്ടും അവസരം ലഭിച്ചത്. ഇനി അദ്ദേഹം രാജ്യസഭയിലേക്ക് മല്‍സരിക്കില്ല എന്നാണ് വിവരം.

കുഞ്ഞാലിക്കുട്ടി മജീദിന് വേണ്ടി വാദിച്ചു

കുഞ്ഞാലിക്കുട്ടി മജീദിന് വേണ്ടി വാദിച്ചു

2015ല്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ ആവശ്യപ്പെട്ടത് രാജ്യസഭയിലേക്ക് കെപിഎ മജീദിനെ മല്‍സരിപ്പിക്കാം എന്നായിരുന്നു. പക്ഷേ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബിനെ തന്നെ മല്‍സരിപ്പിക്കാം എന്ന് തീരുമാനിച്ചു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനായത്.

വ്യവസായ സാമ്രാജ്യം

വ്യവസായ സാമ്രാജ്യം

ഇന്ത്യയിലും വിദേശത്തുമായി വലിയ ബിസിനസ് ശൃംഖലയുള്ള നേതാവാണ് അബ്ദുല്‍ വഹാബ്. പാണക്കാട് തങ്ങള്‍ കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തി. പാര്‍ട്ടിക്ക് പലപ്പോഴും സാമ്പത്തികമായി തണലായത് വഹാബായിരുന്നു. പാര്‍ട്ടിക്ക് മാത്രമല്ല, പാര്‍ട്ടി മുഖപത്രത്തിനും വഹാബിന്റെ സാന്നിധ്യം ഒരു സമാധാനമാണ്.

ഇനി ദില്ലി വേണ്ട

ഇനി ദില്ലി വേണ്ട

വരുന്ന ഏപ്രിലില്‍ അബ്ദുല്‍ വഹാബിന്റെ രാജ്യസഭാ എംപി കാലാവധി അവസാനിക്കും. ഈ സാഹചര്യത്തില്‍ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നു. 70 വയസ് പിന്നിട്ട അദ്ദേഹത്തിന് ദില്ലി താല്‍പ്പര്യമില്ല എന്നാണ് ചില നേതാക്കള്‍ നല്‍കുന്ന സൂചന. നാട്ടില്‍ സജീവമാകാം എന്നും അദ്ദേഹം ആഗ്രഹിക്കുന്നുവത്രെ.

 രണ്ടു മണ്ഡലങ്ങള്‍

രണ്ടു മണ്ഡലങ്ങള്‍

ഏറനാട്, മഞ്ചേരി എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ അബ്ദുല്‍ വഹാബ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ഉണ്ടാകുമെന്നാണ് വിവരം. രണ്ടു മണ്ഡലങ്ങളും അദ്ദേഹത്തിന്റെ നാടായ നിലമ്പൂരിനോട് ചേര്‍ന്നുകിടക്കുന്നതാണ്. ഏറനാട് പികെ ബഷീര്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഏറെ താല്‍പ്പര്യമുള്ള എംഎല്‍എയാണ്. അദ്ദേഹത്തെ മഞ്ചേരിയിലേക്ക് മാറ്റുമോ എന്ന് വ്യക്തമല്ല.

ഉമ്മര്‍ എംഎല്‍എ ഉണ്ടാകില്ല

ഉമ്മര്‍ എംഎല്‍എ ഉണ്ടാകില്ല

മഞ്ചേരിയില്‍ എം ഉമ്മര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തില്‍ അബ്ദുല്‍ വഹാബ് മഞ്ചേരിയില്‍ മല്‍സരിച്ചേക്കാം. ഏറനാട്ടോ മഞ്ചേരിയോ അദ്ദേഹം മല്‍സരിക്കുമെന്ന് ലീഗ് നേതാക്കള്‍ സൂചന നല്‍കുന്നു. വഹാബിന്റെ സ്ഥാനാര്‍ഥിത്വം കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയാകുമോ എന്നും ചര്‍ച്ചകള്‍ നടക്കുന്നു.

വ്യവസായ വകുപ്പ്

വ്യവസായ വകുപ്പ്

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ അദ്ദേഹം വ്യവസായ മന്ത്രിയായിരുന്നു. ഇത്തവണ അധികാരത്തിലെത്തിയാല്‍ വ്യവസായ വകുപ്പ് അബ്ദുല്‍ വഹാബിന് നല്‍കാനുള്ള സാധ്യതയും പറഞ്ഞുകേള്‍ക്കുന്നു. അതേസമയം, കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ച് മല്‍സരിക്കുന്നതിനോട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് യോജിപ്പില്ല.

സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

Malappuram
English summary
PK Kunhalikutty supports KPA Majeed for Rajya Sabha seat; But Haider Ali Thangal decided to PV Abdul Vahab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X