മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ഗാന്ധി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: വയനാട്ടില്‍ രാഹുല്‍ഗാന്ധിനേടിയ മിന്നും ജയംകഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയാണ്. 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിപി സാനുവിനെ പരാജയപ്പെടുത്തിയത്. മലപ്പുറം ജില്ലയിലെ ഊരകത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജി കെ പി ഫാത്തിമ കുട്ടി എന്നിവരുടെ മകനായി 1951 ജനുവരി ആറിനാണ് കുഞ്ഞാലിക്കുട്ടിയുടെ ജനനം. ബികോ ബിരുദവും ബിസ്നസ് മാനേജ്മെന്റില്‍ പി ജി ഡിപ്ലോമയും നേടി.

പൊന്നാനിയില്‍ ഇടിയ്ക്ക് ലഭിച്ച ഭൂരിപക്ഷം സ്വപ്‌നം കാണാത്തത്: യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് രണ്ട് ലക്ഷം ഭൂരിപക്ഷത്തില്‍! പൊന്നാനിയില്‍ ഇടിയ്ക്ക് ലഭിച്ച ഭൂരിപക്ഷം സ്വപ്‌നം കാണാത്തത്: യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് രണ്ട് ലക്ഷം ഭൂരിപക്ഷത്തില്‍!

മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ അരങ്ങേറ്റം. പിന്നീട് അദ്ദേഹം എംഎസ്എഫ് സംസ്ഥാന ട്രഷററും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയുമായി. ദേശീയ ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ഇ അഹമ്മദിന്റെ നിര്യാണത്തിന് ശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി.

pkkunjalikkutty-15

27 ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ (1980). 1982 ല്‍ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നും ആദ്യമായി അസംബ്ലിയിലേക്ക്. പിന്നീട് 1987 ല്‍ മലപ്പുറത്ത് നിന്നും 1991, 1996, 2001 ലും കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്നും 2011, 2016 ലും വേങ്ങരയില്‍ നിന്നുമായി ഏഴ് തവണ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയം.

Recommended Video

cmsvideo
രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

കരുണാകരന്‍ മന്ത്രിസഭയില്‍ (19911995) ആദ്യമായി വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി. 1995-96ല്‍ വ്യവസായ നഗരകാര്യ മന്ത്രി, 2001-2004 ല്‍ ആന്റണി മന്ത്രി സഭയിലും 2004-2005 ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വ്യവസായ ഐ ടി സാമൂഹ്യ ക്ഷേമ മന്ത്രി, 2011-2016 വരെ വ്യവസായ ഐ ടി മന്ത്രി. 2016 മുതല്‍ മുസ്്ലിംലീഗ് പാര്‍ലമെന്ററി പാര്‍ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായിരിക്കെ 2017 ല്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയുമായി. 171038 വോട്ടിന്റെ ഭൂരിപക്ഷം നേടി. 515325 വോട്ട് നേടി സംസ്ഥാനത്ത് ആദ്യമായി ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ജനപ്രതിനിധിയുമായി. കുടുംബം: കാരാത്തോട് താമസം. ഭാര്യ: കെ.എം. കുല്‍സു. മക്കള്‍: ലസിത, ആഷിഖ്. മരുമക്കള്‍: സുല്‍ഫിക്, താനിയ.

ആകെ വോട്ട്: 1,369,878

പോള്‍ ചെയ്തത്: 1,033,302

യുഡിഎഫ്: 589873

എല്‍ഡിഎഫ്: 329720

എന്‍ഡിഎ: 82332

1 പി കെ കുഞ്ഞാലിക്കുട്ടി( ഐയുഎംഎല്‍)589873

2 വി പി സാനു(സിപിഐഎം)329720

3 ഉണ്ണികൃഷ്ണന്‍(ബിജെപി)82332

4 അബ്ദുല്‍ മജീദ് ഫൈസി(എസ്ഡിപിഐ)19106

5 നോട്ട-4480

6 നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍)3687

7 പ്രവീണ്‍ കുമാര്‍(ബിഎസ്പി)2294

8 സനു എന്‍ കെ(സ്വതന്ത്രന്‍)2203

9 അബ്ദുല്‍ സലാം കെ പി (സ്വതന്ത്രന്‍)923

10 അസാധു-181

Malappuram
English summary
Kunjalikkutty gets best majority Rahul Gandhi in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X