മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാനവാസ് എംപിയുടെ അകാലമരണം: നിലമ്പൂര്‍ മണ്ഡലത്തിന് കനത്ത നഷ്ടം, പ്രളയ കാലത്തും ആരോഗ്യം വകവയ്ക്കാതെ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വയനാട് എം.പി എം.ഐ ഷാനവാസിന്റ അകാലമരണം നിലമ്പൂര്‍ മണ്ഡലത്തിന് കനത്ത നഷ്ടം. നിലമ്പൂര്‍ നഞ്ചന്‍കോട് പാതയ്ക്കായി ഷാനവാസ് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടമാണ് നടത്തിയത്. പ്രളയ സമയത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ വകവയ്ക്കാതെ ഷാനവാസ് നിലമ്പൂരില്‍ സജീവമായിരുന്നു.

<strong>പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ശരീരഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും? തേച്ചൊട്ടിച്ച് കുറിപ്പ്</strong>പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ശരീരഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും? തേച്ചൊട്ടിച്ച് കുറിപ്പ്

അ‍ഞ്ച് തിരഞ്ഞെടുപ്പ് പരാജയങ്ങള്‍

അ‍ഞ്ച് തിരഞ്ഞെടുപ്പ് പരാജയങ്ങള്‍


തുടര്‍ച്ചയായി അഞ്ച് തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് വയനാട് മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. 2009ലെ റെക്കാഡ് ഭൂരിപക്ഷത്തിന് വയനാടിന്റെ പ്രഥമ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്‍.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന കെ.മുരളീധരന്‍ മത്സരിച്ച് ഒരു ലക്ഷം വോട്ട് നേടിയ ഇലക്ഷനിലായിരുന്നു തിളക്കമാര്‍ന്ന വിജയം. കസ്തുരിരംഗന്‍ വിഷയം കത്തിനില്‍ക്കുകയും ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വന്‍ തകര്‍ച്ചയുണ്ടാവുകയും ചെയ്തപ്പോഴും 2014ല്‍ വയനാട്ടില്‍ നിന്നും വീണ്ടും വിജയിച്ചു.

 വണ്ടൂരും നിലമ്പൂരും ഒപ്പംനിന്നു

വണ്ടൂരും നിലമ്പൂരും ഒപ്പംനിന്നു

വയനാട് ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി ലീഡ് നേടിയപ്പോഴും. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍. വണ്ടൂര്‍. ഏറനാട് മണ്ഡലങ്ങള്‍ ഷാനവാസിന് പിന്നില്‍ ഉറച്ചു നിന്നു. ജില്ലയിലെ മണ്ഡലങ്ങളില്‍ എം.പി ഫണ്ട് വിനിയോഗം ഏറെ ഫലപ്രദമായി നടപ്പാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു ഷാനവാസ്. മൂന്നാം തവണയും ഷാനവാസ് വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന പ്രചാരണത്തിനിടയിലായിരുന്നു പാര്‍ട്ടിയുടെ മൂന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളായി നിയമിതനായത്. പ്രളയകാലത്ത് നിലമ്പൂരില്‍ എത്തിയ ഷാനവാസിന്റെ പര്യടനത്തില്‍ നിന്നും ഒരു വിഭാഗം വിട്ടുനിന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. ആരോഗ്യകാരണങ്ങളാല്‍ മണ്ഡലത്തില്‍ സജീവമാകാന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ലെങ്കിലും മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കുറവ് വരുത്തിയിരുന്നില്ല.

തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവ്: കുഞ്ഞാലിക്കുട്ടി

തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവ്: കുഞ്ഞാലിക്കുട്ടി

കേരള രാഷ്ട്രീയത്തിലെ തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവായിരുന്നു എം.ഐ ഷാനവാസെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വിദ്യാര്‍ഥി രാഷ്ട്രീയ കാലം മുതല്‍ മലബാറില്‍ നിറഞ്ഞ നിന്ന് സാനിധ്യമാണ് അദ്ദേഹം. വയനാട്ടില്‍ നിന്നുള്ള എം പിയെന്ന നിലയില്‍ മുസ്ലിം ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവിനെ കൂടിയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ രാഷ്ര്ടീയത്തിലും, പാര്‍ലമെന്റിലും അദ്ദേഹം തന്റെ നിലപാടുകള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും, വിദ്വേഷ പ്രചരണങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി.

 അടുത്ത സുഹൃത്തെന്ന്

അടുത്ത സുഹൃത്തെന്ന്

ഫറൂഖ് കോളജിലെ വിദ്യാഭ്യാസ കാലം മുതല്‍ അടുത്തറിയാവുന്ന സുഹൃത്തിനെയാണ് വ്യക്തിപരമായി തനിക്ക് നഷ്ടമായതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള രാഷ്ര്ടീയത്തില്‍ തിരുത്തല്‍ ശക്തിയായ രമേശ് ചെന്നിത്തലയ്ക്കും, ജി കാര്‍ത്തികേയനുമൊപ്പം എം ഐ ഷാനവാസ് നിറഞ്ഞ് നിന്ന കാലത്ത് താന്‍ കെ കരുണാകരന്‍ മന്ത്രിയായിരുന്നു. സര്‍ക്കാരിന്റെ ഓരോ നടപടികളും ശ്രദ്ധിച്ച് വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിച്ച്, ശക്തമായ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതിന് അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും, കോണ്‍ഗ്രസ് പാര്‍ട്ടിക്കും, യു.ഡി.എഫിനും തീരാനഷ്ടമാണ്. കുടുംബത്തിന്റെ ദുഖത്തില്‍ മുസ്ലിം ലീഗ് പങ്കുചേരുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 വ്യക്തി പ്രഭാവം കൊണ്ട് വ്യത്യസ്തനായ നേതാവെന്ന്

വ്യക്തി പ്രഭാവം കൊണ്ട് വ്യത്യസ്തനായ നേതാവെന്ന്

കേരളത്തിലെ കരുത്തനായ രാഷ്ട്രീയ നായകനും കോണ്‍ഗ്രസിന്റെ പകരം വെക്കാനില്ലത്ത നേതാവുമായിരുന്നു എം.ഐ ഷാനവാസ് എം.പിയെന്ന് യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാപ് തങ്ങള്‍. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ ജിഹ്വയായി മാറിയ അദ്ദേഹം തന്റെ വ്യക്തി പ്രഭാവം കൊണ്ട് വ്യത്യസ്തനായി.കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ തിരുവനന്തപുരത്ത് നിന്നും എന്നെ വിളിച്ച് , സന്തോഷം പങ്കുവെക്കുകയും പാണക്കാട്ടേക്ക് വരാമെന്ന് പറയുകയും ചെയതിരുന്നു. പക്ഷെ പെട്ടന്നാണ് രോഗം ഗുരുതരാവസ്ഥ പ്രാപിച്ചത്. പിന്നീടുള്ള നാളുകള്‍ ആശുപത്രിയിലായി.
അദ്ദേഹത്തിന്റെ ജീവിത ചരിത്രം എന്നും വേറിട്ടതായിരുന്നു. തോല്‍വിയുടെ പഴയ ചരിത്രത്തെ 2009-ല്‍ തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്.

Recommended Video

cmsvideo
വയനാടിന്റെ വികസനഭൂപടത്തില്‍ കൈയ്യൊപ്പ് പതിപ്പിച്ച ജനനായകൻ | Oneindia Malayalam
 ജീവിത പരീക്ഷണങ്ങൾ

ജീവിത പരീക്ഷണങ്ങൾ

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് ഷാനവാസ് വിജയിച്ചത്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡുമായായിരുന്നു. കഠിനപരീക്ഷണങ്ങള്‍ കളം നിറഞ്ഞാടുകയായിരുന്നു ജീവിതത്തില്‍.തിരഞ്ഞെടുപ്പു തോല്‍വികളും രോഗവുമൊക്കെ വീഴ്ത്താന്‍ നോക്കിയെങ്കിലും അന്നൊക്കെ അദ്ദേഹം പൊരുതിക്കയറി. മരണം കാത്തിരുന്ന ആശുപത്രിക്കിടക്കയില്‍നിന്ന് പോലും ധൈര്യപൂര്‍വം ജീവിതത്തിലേക്ക് തിരിച്ചുവന്നു. അവസാന നാളുകള്‍ വരെ തന്നിലേല്‍പിക്കപ്പെട്ട ദൗത്യനിര്‍വ്വ ഹണ വഴിയില്‍ ഓടി നടന്നു. അദ്ദേഹത്തിന്റെ സല്‍കര്‍മ്മങ്ങള്‍ നാഥന്‍ സ്വീകരിച്ച് സ്വര്‍ഗ പ്രവേശം നല്‍കട്ടെ.

Malappuram
English summary
kunjalikkutty and panakkad remembers MI Shanavas mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X