കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി, കടുത്ത മത്സരം നടക്കുന്നത് രണ്ട് സീറ്റുകളില്‍ മാത്രമെന്ന്
മലപ്പുറം: കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രണ്ട് സീറ്റുകളില്‍ മാത്രമാണ് കടുത്ത മത്സരം നടക്കുന്നത്. അവിടെയും വിജയം യുഡിഎഫിനൊപ്പം നില്ക്കും. പ്രചരണം അവസാനിക്കുമ്പോള്‍ യുഡിഎഫ് കാമ്പുകള്‍ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.
സ്ത്രീവിരുദ്ധപരാമര്‍ശം: കെ.സുധാകരനെതിരെ കണ്ണൂര്‍ ടൗണ്‍പൊലിസ് കേസെടുത്തു
തെരഞ്ഞെടുപ്പിന്റെ കലാശകൊട്ടിലുണ്ടായ ഏകപക്ഷീയ അക്രമങ്ങള്‍ അപലപനീയമാണ്. സി.പി.എമ്മും ബി.ജെ.പിയും അവരുടെ തനിനിറം കാണിച്ചു. ഇത് പാടില്ലാത്തതാണ്. മുസ്്ലിം ലീഗിന് മേല്‍കൈയുള്ള മലപ്പുറത്ത് ഒരു അക്രമവും ഉണ്ടായില്ല. ഇതാണ് മലപ്പുറം മാതൃക. ശ്രീലങ്കയിലുണ്ടായ മനുഷ്യകുരുതി അങ്ങേയറ്റം ദുഃഖകരമാണ്. തീവ്രവാദത്തെ ഒറ്റകെട്ടായി എതിര്‍ക്കേണ്ട സമയം അതിക്രമിച്ചതായും കുഞ്ഞാലികുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലും മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി കുഞ്ഞാലിക്കുട്ടി. പര്യടനത്തിനിടയില്‍ എത്തിപ്പെടാന്‍ കഴിയാത്ത വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും സ്വന്തം ബൂത്തിലെ വോട്ടര്‍മാരെ കണ്ടും യു.ഡി.എഫിന്റെ മണ്ഡലം തല നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടും, പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരെ അഭിനന്ദിച്ചും നിശബ്ദ പ്രചരണത്തിലും മണ്ഡലത്തില്‍ നിറഞ്ഞു നിന്നു. യു.ഡി.എഫിന്റെ മണ്ഡലം തല ഓഫീസുകള്‍ സന്ദര്‍ശിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സ്ഥാനാര്‍ഥി മറന്നില്ല.
രാവിലെ ഏഴിന് തന്നെ വീട്ടില്‍ നിന്നും ഇറങ്ങിയ പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം അന്തരിച്ച കൊണ്ടോട്ടി സ്വദേശിയും മുന്‍ എന്‍.ജി.ഒ അസോസിയേഷന് ജില്ലാ പ്രസിഡന്റും സെറ്റ്കൊ ചെയര്‍മാനുമായിരുന്ന സി. ചെള്ളിയുടെ വസതി സന്ദര്‍ശിച്ചു. ഇതിനുപുറമെ നിരവധി മരണ വീടുകളും കുഞ്ഞാലിക്കുട്ടി സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പിന്നീട് മുണ്ടക്കുളം ശംസുല്‍ ഉലമ ഇസ്ലാമിക് കോംപ്ലക്സില്‍ എത്തി. വിദ്യാര്‍ഥികളുടെ അനുഗ്രഹവും പ്രാര്‍ഥനയും ഏറ്റുവാങ്ങി.
ഊരകം പഞ്ചായത്തിലെ നടുംപറമ്പ്, ചാലില്‍ കുണ്ട് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു വോട്ടര്‍മാരെ കണ്ടു. ഊരകത്തെ ഫാത്തിമ മാതാ ചര്‍ച്ചിലും അനുഗ്രഹം തേടി കുഞ്ഞാലിക്കുട്ടിയെത്തി. മലപ്പുറത്തെ ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു. തിരക്കിനിടയിലും അസുഖ ബാധിതരെ സന്ദര്‍ശിക്കാനും കുഞ്ഞാലിക്കുട്ടി മറന്നില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications