മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ഗാന്ധിക്ക് വോട്ട്പിടിക്കാന്‍ തിങ്കളാഴ്ച്ച ഖുശ്ബു വയനാട്ടിലെത്തും, വയനാട്ടില്‍ കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കി

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാഹുല്‍ഗാന്ധിയുടെ അഭാവത്തില്‍ വയനാട് മണ്ഡലത്തില്‍ പ്രചരണത്തില്‍ സജീവമാകുകയാണ് യു.ഡി.എഫ് നേതാക്കള്‍. മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് തെന്നിന്ത്യന്‍ സിനിമ താരം ഖുശ്ബു തിങ്കളാഴ്ച വയനാട് മണ്ഡലത്തിലെത്തും.

<strong>ഇസ്ലാംമതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ആര്‍എസ്എസുകാരനെതിരെ ജാമ്യമില്ലാകേസ്, സര്‍വ്വകക്ഷി യോഗം ചേര്‍ന്നു!</strong>ഇസ്ലാംമതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ആര്‍എസ്എസുകാരനെതിരെ ജാമ്യമില്ലാകേസ്, സര്‍വ്വകക്ഷി യോഗം ചേര്‍ന്നു!

വൈകിട്ട് 4.30 ന് കുഞ്ഞോത്തെ പൊതുയോഗത്തില്‍ പങ്കെടുത്തതിന് ശേഷം അഞ്ച് മണിയോടെ നിരവില്‍ പുഴ മുതല്‍ പനമരം വരെ റോഡ് ഷോ നടത്തുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ നിസാര്‍ അഹമ്മദ്, പി.കെ.ജയലക്ഷ്മി, സി.അബ്ദുള്‍ അഷറഫ് എന്നിവര്‍ അറിയിച്ചു.

Kushnoo


ഞായറാഴ്ച്ച വെള്ളമുണ്ട പുളിഞ്ഞാലില്‍ സംഘടിപ്പിച്ച യു.ഡി.എഫ്.കുടുംബയോഗം വയനാട് പാര്‍ലിമെന്റ് മണ്ഡലം ജനറല്‍ കണ്‍വീനര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. മതേതരത്വവും ഫാസിസവും തമ്മിലുള്ള മല്‍സരമാണ് നടക്കുന്നതെന്നും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഫാസിസത്തേയും വര്‍ഗ്ഗീയതയേയും പരാജയപ്പെടുത്താന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലെ മതേതരത്വവും മതസൗഹാര്‍ദ്ദവും തകര്‍ക്കപ്പെട്ട് കാണ്ടിരിക്കയാണ്.എന്‍.ഡി.എ.സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കണം വിധി എഴുത്ത്.

ഇന്ത്യയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാന്‍ യു.പി.എ.മുന്നണിയെ അധികാരത്തിലേറ്റണമെന്നും തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ മുഴുവന്‍ ശബ്ദമാണ് രാഹുലിന്റെതെന്ന് തെളിയിക്കുന്നതാണ് വയനാട്ടിലെ സ്ഥാനാത്ഥിത്വംകൊണ്ട് തെളിയിക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങളാണ് ഇല്ലാതാക്കുന്നതെങ്കില്‍ കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ടവ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞു.വെള്ളമുണ്ട പുളിഞ്ഞാലില്‍ സംഘടിപ്പിച്ച യു.ഡി.എഫ്.കുടുംബയോഗം ഉല്‍ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് നിസാര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മൂപ്പൈനാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വാഹനപ്രചരണജാഥക്ക് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ നേതൃത്വം നല്‍കി. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നിസംഗതയാണെന്ന് വി ഡി സതീശന്‍ എം എല്‍ എ പറഞ്ഞു.

യ ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മൂപ്പൈനാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വാഹനപ്രചരണജാഥക്ക് തുടക്കം കുറിച്ചുകൊണ്ട് വടുവഞ്ചാലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും കേരളവും ഭരിക്കുന്ന സര്‍ക്കാരുകള്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാവുന്നില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ രണ്ട് സര്‍ക്കാരുകളും കണ്ടില്ലെന്ന് നടിക്കുകയാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയെന്നും, സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകും. വയനാട്ടിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തിന് വോട്ട് ചെയ്യാനുള്ള അസുലഭമായ സൗഭാഗമാണ് കൈവന്നിരിക്കുന്നതെന്നും എല്ലാവരും അതുപയോഗപ്പെടുത്തണമെന്നും സതീശന്‍ പറഞ്ഞു. യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം ജാഥ ഉദ്ഘാടനം ചെയ്തു. ബാപ്പൂട്ടി അധ്യക്ഷനായിരുന്നു. പി പി ആലി, റസാഖ് കല്‍പ്പറ്റ, ടി ജെ ഐസക്, ആര്‍ ഉണ്ണികൃഷ്ണന്‍, യഹ്യാഖാന്‍ തലയ്ക്കല്‍, പി കെ അനില്‍കുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ജഷീര്‍ പള്ളിവയല്‍, റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
Kushboo will reach Wayanad for election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X