Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റിപ്പുറത്തെ നടുക്കിയ കൊലപാതകം; പ്രതി അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവ്

മലപ്പുറം: കുറ്റിപ്പുറം നടുവട്ടത്ത് വൃദ്ധ തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ പടിയില്‍. വെള്ളറമ്പ് തിരുവാകുളത്തില്‍ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അയല്‍വാസിയായ മുഹമ്മദ് ഷാഫി (33) അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിപ്പാത്തുമ്മയെ അവരുടെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഇന്നലെ സമാനമായ മറ്റൊരു സംഭവവും സമീപ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്തുകാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് ഷാഫിയെ അറസ്റ്റ് ചെയ്തത്.

a

അടുത്തിടെ വിദേശത്ത് നിന്നെത്തിയ വ്യക്തിയാണ് ഷാഫി. ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞിപ്പാത്തുമ്മയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പോലീസില്‍ അറിയിച്ചു. വീട്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതല്‍ പണമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. തലയ്ക്ക് ആഴത്തിലേറ്റ മുറിവാണ് മരണം കാരണം. തലച്ചോറില്‍ രക്തം കട്ട പിടിച്ചിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന കമ്പിയും കലിങ്കല്ലും വീടിന് സമീപത്തിന് നിന്ന് കണ്ടെത്തി. എന്താണ് കൊലപാതകത്തിന് കാരണം എന്ന് വ്യക്തമല്ല. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നായിരുന്നു പ്രാഥമിക സംശയം. എന്നാല്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വ്യക്തത വരൂ എന്ന് പോലീസ് പറഞ്ഞു. നാട്ടുകാരായ 15ഓളം പേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. ഇങ്ങനെയാണ് അന്വേഷണം മുഹമ്മദ് ഷാഫിയിലേക്ക് എത്തിയത്.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

അതേസമയം, തവനൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇയ്യാത്തുട്ടി (70)യെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ അടുത്തുള്ള യുവാവാണ് മരിച്ച നിലയില്‍ വൃദ്ധയെ ആദ്യം കണ്ടത്. ഇയാള്‍ പോലീസിനെ അറിയിച്ചു. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണ് എന്നാണ് സംശയം. ഈ സംഭവത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    മലപ്പുറം: നാടിനെ നടുക്കി രണ്ടാം കൊലപാതകം; തവനൂരിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+