സാധാരണക്കാരില്‍ ലാപ്ടോപ്പ് എത്തിക്കുന്ന വിദ്യാശ്രീ പദ്ധതി മലപ്പുറത്തും
മലപ്പുറം: കേരളത്തെ ആധുനിക രീതിയിലുള്ള വിജ്ഞാന സമൂഹമാക്കി വളത്തുന്നതിന്റെ പശ്ചാത്തല സൃഷ്ടിയിലാണ് സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് ബജറ്റിലൊതുങ്ങുന്ന തുകയില്‍ ലാപ്ടോപ്പ് ലഭ്യമാക്കി ഡിജിറ്റല്‍ സൗകര്യങ്ങളുടെ സാമ്പത്തിക അന്തരം ഇല്ലാതാക്കുന്ന കെ.എസ്.എഫ്.ഇ, കുടുംബശ്രീ സംയുക്ത സംരംഭമായ വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓണ്‍ലൈന്‍ പഠനം സാര്‍വ്വത്രികമായ കാലഘട്ടത്തില്‍ സാധാരണക്കാരുടെ മക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് വിദ്യാശ്രീ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ലാപ്ടോപ്പുകള് തെരഞ്ഞെടുക്കാനുള്ള അവസരവും ഐ.ടി മിഷന്റെ ഇടപെടലോടെ ഉറപ്പാക്കിയിട്ടുണ്ട്. കെ.എസ്.എഫ്.ഇയുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും സബ്സിഡി കൂടി പ്രയോജനപ്പെടുത്തി ഏറ്റവും കുറഞ്ഞ നിരക്കില്‍ അടിസ്ഥാന പഠനോപകരണമായി മാറിയ കമ്പ്യൂട്ടറുകള്‍ കൂടി സാധാരണക്കാരുടെ മക്കളില്‍ എത്തിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി കോവിഡ് സൃഷ്ടിച്ച പുതിയ സാഹചര്യത്തില്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണമായി ലാപ്ടോപ്പ് എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.എഫ്.ഇയുടെ സാമ്പത്തിക സഹകരണത്തോടെ കുടുംബശ്രീയും ഐ.ടി വകുപ്പും ചേര്‍ന്ന് വിദ്യാശ്രീ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് കെ.എസ്.എഫ്.ഇയുടെ പ്രത്യേക ചിട്ടിയിലൂടെ സബ്സിഡി നിരക്കില്‍ ലാപ്ടോപ്പ് ലഭ്യമാക്കുന്നതാണ് പദ്ധതി. 500 രൂപ വീതമുള്ള 30 മാസത്തെ തവണകള്‍ അടക്കേണ്ട പദ്ധതിയില്‍ അംഗമായി ആദ്യ മൂന്ന് മാസത്തെ തുക അടവാക്കുന്നതോടെ ലാപ്ടോപ്പുകള് ലഭ്യമാക്കും.
ആശ്രയ, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ, മത്സ്യബന്ധന വിഭാഗങ്ങളിലുള്ളവരെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുക. പിന്നീടിന് മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ആശ്രയ കുടുംബങ്ങളിലുള്ളവര്‍ക്ക് 50 ശതമാനം കെ.എസ്.എഫ്.ഇ സബ്സിഡിയായി നല്‍കും. ഇതിനു പുറമെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള 25 ശതമാനം സബ്സിഡി തുകയും ലഭിക്കും. പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ, മത്സ്യബന്ധന വിഭാഗങ്ങളിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നിശ്ചയിക്കുന്ന സബ്സിഡിയും അധികമായി ലഭിക്കും. ജില്ലാതല പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications