അടിച്ചുകയറിയത് തിരയല്ല, ഒന്നാന്തരം 'മത്തി' ; തിരൂര്‍ ചാകര വൈറല്‍
മലപ്പുറം: തിരൂർ -കടലോര മേഖലയായ താനൂർ, കൂട്ടായി അഴിമുഖം മേഖലകളിൽ നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു. ഉച്ചയോടു കൂടി കരക്ക് അടിഞ്ഞു കൊണ്ടിരിക്കുന്ന മത്തി ചാകര കാണാനും ജീവനോടെ ഉള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടൽ തീരത്ത് ഒത്തുകൂടിയത്.

തിരകൾക്കൊപ്പം അടിഞ്ഞു കൊണ്ടിരുന്ന മത്തി കൂട്ടങ്ങൾ കരയിൽ കിടന്നു പിടയുന്നത് കുഞ്ഞു കുട്ടികൾ വരെ കൗതുകത്തോടെ പെറുക്കി എടുക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം താനൂർ, കൂട്ടായി പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ മത്തി കരക്കടിഞ്ഞിരുന്നു.












Click it and Unblock the Notifications