ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥിയായി സുധീഷ്; മലപ്പുറം ചരിത്രം കുറിക്കുമോ
മലപ്പുറം: ഒട്ടേറെ റെക്കോര്‍ഡുകള്‍ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ മലപ്പുറം ജില്ല തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത്തവണ മറ്റൊരു റോക്കോര്‍ഡ് കൂടി അടയാളപ്പെടുത്തുമോ. പ്രാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സുധീഷ് മല്‍സരിക്കുന്നു. വഴിക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഇടതുസ്ഥാനാര്ഥിയായിട്ടാണ് സുധീഷ് മല്‍സരിക്കുന്നത്. പുഞ്ചകുന്ന് കോളനി വാസിയാണ് സുധീഷ്.

തിരഞ്ഞെടുപ്പ് പ്രചാരണം തന്റേതായ രീതിയില്‍ തുടരുന്ന സുധീഷ് വീടുകള്‍ കയറിയുള്ള വോട്ടു പിടിത്തം ആരംഭിച്ചു. ആദിവാസി മേഖലകളിലേക്ക് റോഡും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധീഷ് ഇറങ്ങിയിരിക്കുന്നത്. ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ സ്ഥാനാര്‍ഥിയാകുന്നത്. ഡിസംബര്‍ 16ന് വോട്ടെണ്ണുമ്പോള്‍ ചരിത്രം സുധീഷിലൂടെ പുതിയ പടവുകള്‍ കയറുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ ആദിവാസി വിഭാഗമാണ് ചോലനായ്ക്കര്‍. അടുത്ത കാലം വരെ ഗുഹകളില്‍ മാത്രമായിരുന്നു ഈ വിഭാഗം താസമിച്ചിരുന്നത്. മറ്റു ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ വേറിട്ട ജീവിത രീതി പുലര്‍ത്തിവരുന്നവരാണ് ചോലനായ്ക്കര്‍. സുധീഷിന്റെ കോളനിയിലേക്ക് യാത്രാ മാര്‍ഗമില്ല. വികസനം എത്തിയിട്ടുമില്ല. എല്ലാത്തിനും മാറ്റം വേണമെന്ന തോന്നലില്‍ നിന്നാണ് സുധീഷ് സ്ഥാനാര്‍ഥിയാകാം എന്ന തീരുമാനമെടുത്തത്. അളയ്ക്കല്‍ കോളനിയില്‍ നിന്നാണ് സുധീഷ് പ്രചാരണം തുടങ്ങിയത്.
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications