മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥിയായി സുധീഷ്; മലപ്പുറം ചരിത്രം കുറിക്കുമോ

Google Oneindia Malayalam News

മലപ്പുറം: ഒട്ടേറെ റെക്കോര്‍ഡുകള്‍ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ മലപ്പുറം ജില്ല തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത്തവണ മറ്റൊരു റോക്കോര്‍ഡ് കൂടി അടയാളപ്പെടുത്തുമോ. പ്രാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സുധീഷ് മല്‍സരിക്കുന്നു. വഴിക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഇടതുസ്ഥാനാര്‍ഥിയായിട്ടാണ് സുധീഷ് മല്‍സരിക്കുന്നത്. പുഞ്ചകുന്ന് കോളനി വാസിയാണ് സുധീഷ്.

m

തിരഞ്ഞെടുപ്പ് പ്രചാരണം തന്റേതായ രീതിയില്‍ തുടരുന്ന സുധീഷ് വീടുകള്‍ കയറിയുള്ള വോട്ടു പിടിത്തം ആരംഭിച്ചു. ആദിവാസി മേഖലകളിലേക്ക് റോഡും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധീഷ് ഇറങ്ങിയിരിക്കുന്നത്. ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ സ്ഥാനാര്‍ഥിയാകുന്നത്. ഡിസംബര്‍ 16ന് വോട്ടെണ്ണുമ്പോള്‍ ചരിത്രം സുധീഷിലൂടെ പുതിയ പടവുകള്‍ കയറുമോ എന്നതാണ് ഇനി അറിയേണ്ടത്.

അമിത് ഷാ-രജനികാന്ത് ചര്‍ച്ച; ബിജെപി നോട്ടം മറ്റു 2 പ്രമുഖരിലും, തമിഴ്‌നാട്ടില്‍ തിരക്കിട്ട നീക്കംഅമിത് ഷാ-രജനികാന്ത് ചര്‍ച്ച; ബിജെപി നോട്ടം മറ്റു 2 പ്രമുഖരിലും, തമിഴ്‌നാട്ടില്‍ തിരക്കിട്ട നീക്കം

ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ ആദിവാസി വിഭാഗമാണ് ചോലനായ്ക്കര്‍. അടുത്ത കാലം വരെ ഗുഹകളില്‍ മാത്രമായിരുന്നു ഈ വിഭാഗം താസമിച്ചിരുന്നത്. മറ്റു ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ വേറിട്ട ജീവിത രീതി പുലര്‍ത്തിവരുന്നവരാണ് ചോലനായ്ക്കര്‍. സുധീഷിന്റെ കോളനിയിലേക്ക് യാത്രാ മാര്‍ഗമില്ല. വികസനം എത്തിയിട്ടുമില്ല. എല്ലാത്തിനും മാറ്റം വേണമെന്ന തോന്നലില്‍ നിന്നാണ് സുധീഷ് സ്ഥാനാര്‍ഥിയാകാം എന്ന തീരുമാനമെടുത്തത്. അളയ്ക്കല്‍ കോളനിയില്‍ നിന്നാണ് സുധീഷ് പ്രചാരണം തുടങ്ങിയത്.

Recommended Video

cmsvideo
Vibitha Babu new gen viral candidate from mallappally

Malappuram
English summary
LDF candidate Sudheesh from Cholanaikkan tribe Contest From Vazhikkadav in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X