• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലീഗ്‌ കോട്ടയില്‍ പ്രചരണം ശക്തമാക്കി സിപിഎമ്മിന്റെ യുവരക്തം: വൈറലായി മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ഥി

  • By Desk

മലപ്പുറം: മുസ്ലിംലീഗിന്റെ തട്ടകമായ മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി സിപിഎം. മുസ്ലിംലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ സിപിഎം ഇത്തവണ രംഗത്തിറക്കിയത് എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് വിപി സാനുവിനെയാണ്. ഇരുവരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായിക്കഴിഞ്ഞു.

പൊതുസ്ഥലത്ത് മോതിരം മാറ്റവും ആലിംഗനവും; ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത് ഇങ്ങനെ...

എന്‍ഡിഎ ഉള്‍പ്പെടെയുള്ള മറ്റു രാഷ്ട്രീയപാര്‍ട്ടികളൊന്നും ഇവിടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല, സിപിഎം സ്ഥാനാര്‍ഥി യുവാവാണെന്നതിനാല്‍ തന്നെ യുവാക്കളാണ് മലപ്പുറത്ത് സിപിഎം തരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭ മണ്ഡലങ്ങളുള്‍പ്പെടുന്നതാണ് മലപ്പുറം. എല്ലായിടത്തും യു.ഡി.എഫ് എം.എല്‍.എമാരാണ്, അതേ സമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വി.പി സാനു നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം സോഷല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്്, സാനുവിന്റെ പ്രസംഗം ഇങ്ങിനെയാണ് .

ഞാന്‍ എവിടെയാണോ എത്തേണ്ടത്, ഏത് സമയത്താണോ എത്തേണ്ടത് അവിടെ ആ സമയത്ത് തന്നെ എത്തിയിരിക്കും.. എവിടെയാണോ ഞാന്‍ സംസാരിക്കേണ്ടത് അവിടെ ഞാന്‍ സംസാരിച്ചിരിക്കും...എപ്പോഴാണോ വോട്ട് ചെയ്യേണ്ടത് അപ്പോള്‍ ഞാന്‍ വോട്ട് ചെയ്തിരിക്കും...

ഒരു വിമാനവും വൈകിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ എത്താതിരിക്കില്ല... ഞാന്‍ ഒരു കല്ല്യാണത്തിനും പോയതിന്റെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഹാജര്‍ മുടക്കിയ ഏറ്റവും മോശപ്പെട്ട എം.പി ആയിരിക്കില്ല...

രു ചര്‍ച്ചയിലും പങ്കെടുക്കാതെ ഒരു ഡിബേറ്റിലും പങ്കെടുക്കാതെ മാറി നില്‍ക്കുന്ന എം.പി ആയിരിക്കില്ല...

ഈ മലപ്പുറത്തിന്റെ ശബ്ദം ഈ നാട്ടുകാരുടെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുക തന്നെ ചെയ്യും....''

'ഇതാണ് ആ പ്രസംഗം'

നേരത്തെ കുഞ്ഞാലിക്കുട്ടി വിമാനം വൈകിയതിന്റെ പേരില്‍ പാര്‍ലിമെന്റില്‍ എത്താതിരുന്നതും, കല്യാണത്തിന് പോയ മുത്തലാഖ് ബില്ലില്‍ പങ്കെടുക്കാതിരുന്നതും വിവാദമായിരുന്നു. ഇതിനെ ട്രോളി സാനു നടത്തിയ പ്രസംഗമാണ് ഇതിനോടകം വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായത്. 'സാനു എത്തും, സമയത്തെത്തും' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക്് എസ്.എഫ്.ഐ കൊഴിപ്പേകുന്നത്.

പി സാനുവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു.എന്‍ സി പി ജില്ലാ സെക്രട്ടറി ഹംസ പാലൂര്‍ അധ്യക്ഷനായി.എല്‍ ഡി എഫ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി സെക്രട്ടറി പി പി വാസുദേവന്‍ ,വിവിധ ഘടകകക്ഷി നേതാക്കളായ കെ പി ഇസ്മയില്‍ ,കെ പി ജോണി, എം എ അജയകുമാര്‍, കെ മധുസൂദനന്‍, കെ പി സന്തോഷ്, കെ രാധാ മോഹന്‍, കുഞ്ഞുമേലാറ്റുര്‍, പള്ളി കുഞ്ഞാപ്പ, അഷറഫ്, ഷിബിന്‍, എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളുടെ പാനല്‍ വി രാജേന്ദ്രന്‍ അവതരിപ്പിച്ചു.സി പി ഐ എം ഏരിയാ സെക്രട്ടറി വി രമേശന്‍ സ്വാഗതവും കെ ടി സെയ്ദ് നന്ദിയും പറഞ്ഞു. 1001 അംഗ മണ്ഡലം ഭാരവാഹികളായി എം എ അജയ് കുമാര്‍ ചെയര്‍മാന്‍.വി രമേശന്‍ കണ്‍വീനര്‍.എം മുഹമ്മദ് സലിം കണ്‍വീനര്‍.

Malappuram

English summary
ldf candidate vp sanu's speech goes viral from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X