മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ 17കാരിയെ പീഡിപ്പിച്ച കേസ്; ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമെന്ന് ചൈല്‍ഡ്‌ലൈന്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

മലപ്പുറം: എല്‍.ഡി.എഫ് നഗരസഭാ കൗണ്‍സിലര്‍ 17കാരിയെ പീഡിപ്പിച്ച കേസ്് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമെന്ന് ചൈല്‍ഡ്‌ലൈന്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കി. വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനിലെ സി.പി.എം കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ധീന്‍ പ്രതിയായ പീഡനക്കേസാണ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായി ചൈല്‍ഡ്‌ലൈന്‍ പരാതി നല്‍കിയത്.

<strong>പ്രളയ പുനരധിവാസം; വയനാട്ടില്‍ സര്‍ക്കാര്‍ ചിലവിട്ടത് 46.71 കോടി രൂപ, നിര്‍മ്മാണം പൂര്‍ത്തിയായത് 122 വീടുകള്‍, സ്ഥലം വാങ്ങാന്‍ നല്‍കിയത് 2.57 കോടി രൂപ</strong>പ്രളയ പുനരധിവാസം; വയനാട്ടില്‍ സര്‍ക്കാര്‍ ചിലവിട്ടത് 46.71 കോടി രൂപ, നിര്‍മ്മാണം പൂര്‍ത്തിയായത് 122 വീടുകള്‍, സ്ഥലം വാങ്ങാന്‍ നല്‍കിയത് 2.57 കോടി രൂപ

ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയത്. പുറമെ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവര്‍ പീഡനത്തിനിരയായ 17കാരിയെ സ്വാധീനിക്കുന്നതായും പരാതിയില്‍ ഉണ്ട്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കുട്ടി താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

Samsudheen

അതേ സമയം കുട്ടിയുമായി സി.ഡബ്ല്യു.സി ഇന്നലെ മഞ്ചേരിയില്‍ നടത്തിയ സിറ്റിംങില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നയാളുകള്‍ എത്തിയതായി ആരോപണം ഉയര്‍ന്നു. സംഘം കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷിക്കേണ്ടത് പോലീസാണെന്നും സിറ്റിംങ് നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് ഒത്തുതീര്‍പ്പിനുള്ളവര്‍ എത്തിയതായി അറിയില്ലെന്നും ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നുവേണം കരുതാന്‍. പൊലീസിന്റെ അലംഭാവം ആണിത്. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

17കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി കഴിഞ്ഞ ദിവസം തള്ളി. വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂര്‍ നമ്പ്രത്ത് ഫൈസല്‍ ബാബു (37)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്. അതേസമയം ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലറുമായ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അതുവരെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഷംസുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരം വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒന്നാം പ്രതിയുടെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് രണ്ടാം പ്രതിയുടെ പേരിലുള്ള കുറ്റം.

17കാരിയെ പീഡിപ്പിച്ച് വിദേശത്തേക്കു മുങ്ങിയ വളാഞ്ചേരി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ ഉടനെ അറസ്റ്റു ചെയ്യരുതെന്ന് കഴിഞ്ഞ ദിവസമാണ് കോടതി നിര്‍ദ്ദേശിച്ചത്. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടെ ചാര്‍ജ്ജുള്ള ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ് കുമാര്‍ പോളാണ് പൊലീസിന് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. ഷംസുദ്ദീന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ഷംസുദ്ദീന്‍ ജില്ലാ പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് ജഡ്ജി എ വി നാരായണന്‍ തള്ളിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഷംസുദ്ദീന്‍ മേല്‍ക്കോടതിയെ സമീപിച്ചുവെങ്കിലും കീഴ്‌ക്കോടതിയില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതു വരെ അറസ്റ്റ് വിലക്കുകയായിരുന്നു.

പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്.പ്രതിക്കു വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്.

Malappuram
English summary
LDF Municipal Councilor accused of raping 17-year-old girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X