മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരുത്തു കാട്ടി വണ്ടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ റോഡ് ഷോ

Google Oneindia Malayalam News

മലപ്പുറം: ജില്ലാ പഞ്ചായത്ത് വണ്ടൂര്‍ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ മുബശ്ശിറിന്റെ റോഡ് ഷോ ശക്തി പ്രകടനമായി. വണ്ടൂര്‍ ടൗണില്‍ നടന്ന റോഡ് ഷോയില്‍ നിരവധി യുവാക്കളും വിദ്യാര്‍ഥികളും സ്ത്രീകളും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് വണ്ടൂര്‍ മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം. വണ്ടൂര്‍ ഡിവിഷനില്‍ നിന്ന് ഇത്തവണ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ വിശ്വാസം.

C

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; ശക്തിപ്രകടനമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ റോഡ് ഷോ

കോര്‍പറേറ്റുകള്‍ കേരളത്തില്‍ വേരൂന്നാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ത്ത് കൊണ്ടല്ലാതെ അവരുടെ ലക്ഷ്യം നേടാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇത്തവണ എല്ലാ വോട്ടര്‍മാരും ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്നും മുബശ്ശിര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേരളത്തെ സംരക്ഷിച്ചുനിര്‍ത്താനുള്ളത് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. അനില്‍, സി ജയപ്രകാശ്, കെ റഹീം, കെ നിധിന്‍, അജയ്, അരുണ്‍ എന്നിവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി.

ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ആകാശ പാത തുറന്ന് കൊടുത്ത് സൗദി; അമേരിക്കയുടെ ഇടപെടല്‍ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ആകാശ പാത തുറന്ന് കൊടുത്ത് സൗദി; അമേരിക്കയുടെ ഇടപെടല്‍

രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയംരാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

ബിജെപി സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍; ഭീഷണി മുഴക്കി ജെജെപി, എംഎല്‍എ പിന്തുണ പിന്‍വലിച്ചുബിജെപി സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍; ഭീഷണി മുഴക്കി ജെജെപി, എംഎല്‍എ പിന്തുണ പിന്‍വലിച്ചു

Malappuram
English summary
LDF Vandoor Division Road Show at Vandoor Town in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X