ജയിച്ച സ്ഥാനാര്‍ഥിക്ക് തോറ്റ സ്ഥാനാര്‍ഥിയുടെ ആദരം; കയ്യടിച്ച് സോഷ്യല്‍ മീഡിയ.
മലപ്പുറം: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥികളെ ചീത്തവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ മലപ്പുറം വണ്ടൂരില്‍ പടിക്കു പുറത്താണ്. കാരണം തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.വണ്ടൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോതിക്ക് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സെലീന പാങ്ങാടന്‍ ചുവപ്പുമാലയിട്ട് അനുമോദിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
Recommended Video


വാശീയേറിയ മത്സരത്തില്‍ ലീഗിന്റെ സെലീന പാങ്ങാടന്‍ 180 വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വിജയിച്ച സ്ഥാനാര്‍ഥി പരാജയപ്പെട്ട സെലീനയുടെ വീടിനു മുന്നിലൂടെ വിജയാഹ്‌ളാദവുമായി കടന്നു പോകുമ്പോഴാണ് ജനവിധി അംഗീകരിച്ച് ജയിച്ച സ്ഥാനാര്‍ഥിയെ സെലീന മാലയിട്ട് അനുമോദിച്ചത്. എന്തായാലും സെലീനയെ മാതൃകയാക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നത്.












Click it and Unblock the Notifications