Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂര്‍ പറവണ്ണയില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാലുപേര്‍ക്ക് വെട്ടേറ്റു, വെട്ടേറ്റ ഒരാള്‍ അടുത്തിടെ സിപിഎം വിട്ട് ലീഗില്‍ ചേര്‍ന്നയാള്‍

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ രണ്ടിടങ്ങളിലായി ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാലുപേര്‍ക്ക് വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി ജാറക്കടവത്ത് ആഷിഖ്, പറവണ്ണ പള്ളിപ്പറമ്പില്‍ സാദിഖ് എന്ന ബാബു, പുത്തനങ്ങാടി സ്വദേശി കുട്ടാത്ത് ജംഷീര്‍, വേളാപുരം സ്വദേശി ചേക്കിന്റെ പുരക്കല്‍ സല്‍മാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാറിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.

പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ മൂന്നു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കേസുകള്‍, മലപ്പുറത്ത് തടഞ്ഞത് മൂന്ന് ട്രെയ്‌നുകള്‍

ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആഷിഖിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വെട്ടേറ്റവര്‍ മുസ്‌ലീംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണങ്കിലും ആക്രമത്തിന് പിന്നില്‍ രാഷ്ടിയമുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലാണ് സംഭവം

Bike

ഇതില്‍ സി.പി.എം വിട്ട് ഈയിടെ ലീഗില്‍ ചേര്‍ന്നയാളാണ് ബാബു. ഒരു വര്‍ഷം മുമ്പ് പറവണ്ണ വേളാപുരത്ത് മുപ്പതിലധികം യുവാക്കള്‍ സി.പി.എം വിട്ടു മുസ്ലിം ലീഗില്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷം സി.പി.എം ഇവര്‍ക്കു നേരെ നിരന്തരം അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാണ് പരാതി. തീരദേശത്ത് സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും അക്രമം നടന്നിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് പ്രദേശത്തു ജലാല്‍ എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ കാറിടിച്ചു തെറിപ്പിച്ചിരുന്നു.

ഈ സംഭവത്തില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. വീണ്ടും കാറിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു. ജോലി സ്ഥലത്ത് നിന്നു ബൈക്കില്‍ വീട്ടില്‍ പോവുകയായിരുന്ന ജംഷീറിനെയാണ് സംഘം ആദ്യം വെട്ടിയത്. പിന്നീട് ജനതാ ബസാറില്‍ വെച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെയും വാഹനങ്ങള്‍ക്കും വീടിനും നേരെയും തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ വെട്ടം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.

അക്രമികളെ ഉടന്‍ പിടികൂടണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.യോഗത്തില്‍ എം.പി റാഫി അധ്യക്ഷത വഹിച്ചു. യു.പി ഖമറു, മന്‍സൂര്‍ കാനൂര്‍, കെ.പി സിദീഖ്, ഹംസക്കുട്ടി പി, ബാബു കളരിക്കല്‍, നാസര്‍ പരിയാപുരം, അര്‍ഫാക്ക് കോട്ടേക്കാട്, മുനവ്വര്‍ വെട്ടം എ്ന്നിവര്‍ സംസാരിച്ചു. പ്രദേശത്തു പോലീസ് സാന്നി്ധ്യം ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+