മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്ഡിപിഐയില്‍നിന്ന് ലീഗിലെത്തിയ യുവാവിനും സഹോദരനും തിരൂരില്‍ വെട്ടേറ്റു, വെട്ടിയത് എസ്ഡിപിഐകാരെന്ന് യുവാവ്, പങ്കില്ലെന്ന് എസ്ഡിപിഐ!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരൂര്‍ പറവണ്ണ കാഞ്ഞിരക്കുറ്റിയില്‍ സഹോദരങ്ങളായ രണ്ട് പേര്‍ക്ക് കുത്തേറ്റു. അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോന്‍, പറവണ്ണ പുത്തങ്ങാടി മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് കുത്തേറ്റത്. നേരത്തെ എസ്.ഡി.പി.ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞിമോന്‍ പാര്‍ട്ടി വിട്ടിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് തന്നെ ആക്രമിച്ചതെന്ന് കുഞ്ഞിമോന്‍ പറഞ്ഞു.

തില്ലങ്കേരിയില്‍ ഉഗ്രസ്‌ഫോടനം: കശുവണ്ടി ശേഖരിക്കുന്നയാള്‍ക്ക് പരുക്കേറ്റു, പൊട്ടിയത് ഐസ്ക്രീം ബോംബെന്ന് നിഗമനം...

ഇന്നലെ വൈകിട്ട് നാലരയോടെ കാഞ്ഞിരക്കുറ്റിയില്‍ വെച്ചാണ് അഞ്ചംഗ സംഘം കുഞ്ഞിമോനെ ആക്രമിക്കാനെത്തിയത്. കുഞ്ഞിമോനെ മര്‍ദിക്കുന്നത് തടയാനെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകനായ സഹോദരന്‍ മുഹമ്മദ് റാഫിയെയും സംഘം കുത്തുകയായിരുന്നു.

Muslim League and SDPI

എസ്ഡിപിഐ പ്രവര്‍ത്തകരാണ് തങ്ങളെ കുത്തിപരുക്കേല്‍പ്പിച്ചതെന്ന് ഇരുവരും പൊലീസില്‍ മൊഴിനല്‍കി. രണ്ടു പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിമോന് പുറത്തും റാഫിയുടെ മുഖത്തുമാണ് കുത്തേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചതായും തിരൂര്‍ എസ്.ഐ കെ.ജെ. ജിനേഷ് പറഞ്ഞു.

പറവണ്ണയില്‍ ഉണ്ടായ അടിപിടി എസ് ഡി പി ഐ ലീഗ് സംഘര്‍ഷം എന്ന് വരുത്തിതീര്‍ക്കാന്‍ ചില ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായി എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ തികച്ചും സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ്.

സ്വഭാവദൂഷ്യം മൂലം എസ്ഡിപിഐ നേരത്തെ പുറത്താക്കിയ കുഞ്ഞുമോന്‍ നിലവില്‍ അയാള്‍ ഒരു പാര്‍ട്ടിയിലും അംഗമാകിയിട്ടില്ല എന്നിരിക്കെ ഇത് ലീഗ് എസ്ഡിപിഐ സംഘര്‍ഷമായി ചിത്രീകരിക്കുന്നത് തികച്ചും തെറ്റിദ്ധാരണാജനകമാണ്.ഇതിനെ രാഷ്ര്ടീയമായ പ്രചരിപ്പിക്കുന്നത് തീരദേശ സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്നും ഇതില്‍നിന്നും തല്‍പരകക്ഷികള്‍ പിന്‍മാറണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് അലവി കണ്ണംകുളം,സി.പി.മുഹമ്മതലി, ആബിദ് മാസ്റ്റര്‍,മുസ്തഫ പൊന്മുണ്ടം,യാഹു പത്തമ്പാട്, തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
League worker attacked by SDPI in Thirur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X