മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചങ്ങരംകുളത്ത് ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വരുന്നു; 34 കുടുംബങ്ങള്‍ക്ക് താമസിക്കാം

Google Oneindia Malayalam News

മലപ്പുറം: ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ട സംസ്ഥാന തല നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനാകും. ചങ്ങരംകുളത്ത് നിര്‍മിക്കുന്ന ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടന ശിലാസ്ഥാപനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.

p

ചിയ്യാനൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ 100 ദിവസത്തിനിടെ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ലൈഫ് മിഷന്‍ പ്രൊജക്ടുകളും പ്രഖ്യാപിക്കുന്നത്.

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്

Recommended Video

cmsvideo
Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വിട്ടു നല്‍കിയ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ 50 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് സമുച്ചയം ഒരുങ്ങുന്നത്. നാലു നിലകളിലായി 34 കുടുംബങ്ങള്‍ക്കായാണ് ഫ്ളാറ്റ് നിര്‍മിക്കുന്നത്. രണ്ട് ബെഡ് റൂം, ലിവിങ്ങിനും തീന്‍ മേശയുമുള്ള ഹാള്‍, അടുക്കള, ബാത്ത് റൂം, ടോയ്ലറ്റ് എന്നി സൗകര്യങ്ങളാണ് ഒരു കുടുംബത്തിനായി സജ്ജമാക്കുന്നത്. വയോജനങ്ങള്‍ക്ക് വിശ്രമ കേന്ദ്രം, മെഡിക്കല്‍ എമര്‍ജന്‍സി റൂം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

Malappuram
English summary
Life Mission Flat will build in Changaramkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X