മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് ആദ്യ ദിനം 7 പത്രികകള്‍, സമര്‍പ്പിച്ചവര്‍ ഇവരാണ്

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. ആദ്യ ദിനമായ ഇന്ന് ഏഴ് പേരാണ് പത്രിക നല്‍കിയത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് അഞ്ച് നാമനിര്‍ദ്ദേശ പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്.

e

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണ വാര്‍ഡിലേക്കും ജനറല്‍ വാര്‍ഡിലേക്കും ഓരോ നാമനിര്‍ദ്ദേശ പത്രിക വീതവും തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തില്‍ ജനല്‍ വാര്‍ഡിലേക്ക് ഒരു പത്രികയും കണ്ണമംഗല ഗ്രാമ പഞ്ചായത്തിലേക്ക് രണ്ട് പത്രികകളുമാണ് ലഭിച്ചത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്കാണ് രണ്ട് നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചത്. നഗരസഭകളിലേക്കും ജില്ലാപഞ്ചായത്തിലേക്കും ആദ്യ ദിനത്തില്‍ നാമനിര്‍ദ്ദേശ പത്രികകളൊന്നും ലഭിച്ചില്ല.

പിടിച്ചുവാങ്ങി ജോസ് പക്ഷം; കോട്ടയത്ത് സിപിഎം ഒതുങ്ങുമെന്ന് സൂചന, നിറഞ്ഞാടി ജോസഫുംപിടിച്ചുവാങ്ങി ജോസ് പക്ഷം; കോട്ടയത്ത് സിപിഎം ഒതുങ്ങുമെന്ന് സൂചന, നിറഞ്ഞാടി ജോസഫും

നാമനിര്‍ദേശ പത്രിക നവംബര്‍ 19 വരെ സമര്‍പ്പിക്കാം. ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നോട്ടീസ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എ.ഡി.എം എന്‍.എം മെഹ്റലി പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചു. തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെയാകണം പത്രിക സമര്‍പ്പിക്കേണ്ടത്. അവധി ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ 11 നും വൈകീട്ട് മൂന്നിനും ഇടയ്ക്കുള്ള സമയത്ത് പത്രിക സമര്‍പ്പിക്കാം.

ഒരു തദ്ദേശസ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രികസമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയാകുകയും വേണം. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ ഒരു വോട്ടര്‍ ആയിരിക്കണമെന്നാണ് നിബന്ധന. സംവരണ വാര്‍ഡില്‍ മത്സരിക്കുന്നവര്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

ബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെ

സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ അനുമതിയില്ല. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കുന്നതിന് തടസമില്ല. പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1,000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും നഗരസഭയ്ക്കും 2,000 രൂപയും ജില്ലാപഞ്ചായത്തിനും കോര്‍പ്പറേഷനും 3,000 രൂപയുമാണ് അടയ്‌ക്കേണ്ടത്.

Malappuram
English summary
Local Body Election: 7 Candidates submitted nomination paper in Malappuram on First Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X