ഷെരീഫിന്റെ പ്രചാരണത്തിന് മാറ്റേകി മകളുടെ കിടിലന്‍ പാട്ട്; ആലങ്കോട് വേറിട്ട പ്രചാരണം, വീഡിയോ
മലപ്പുറം: ആലങ്കോട് പഞ്ചായത്തില്‍ മല്‍സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് ഷെരീഫിന്റെ പ്രചാരണത്തിന് കൊഴുപ്പേകി മകള്‍ ആഫിദയുടെ പാട്ട്. ബാപ്പയുടെ പ്രചാരണത്തിന് ആവേശമായിരിക്കുകയാണ് മകളുടെ തിരഞ്ഞെടുപ്പ് ഗാനം. ഏഴാം ക്ലാസുകാരിയാണ് ആഫിദ. പിതാവിന്റെ പ്രചാരണത്തിന് പാട്ട് പാടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ബാപ്പവിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ആഫിദ പറയുന്നു.

2015ല്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷെരീഫ് ഇത് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. ആഫിദയുടെ പാട്ട് ആലങ്കോട്ടുകള് നേഞ്ചേറ്റിക്കഴിഞ്ഞു. വിദേശത്ത് നിന്ന് വരെ അഭിനന്ദനങ്ങളെത്തി. പിതാവിനെ വിളിച്ച് പലരും അഭിനന്ദനങ്ങളറിയിച്ചുവെന്ന് ആഫിദ പറയുന്നു. ആലങ്കോട് പഞ്ചായത്തില്‍ 16ാം വാര്‍ഡിലാണ് ഷെരീഫ് മല്‍സരിക്കുന്നത്. മകളുടെ പാട്ട് വൈറലായതിന്റെ സന്തോഷത്തിലാണ് ഷെരീഫ്. വിജയം തനിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറെ രസകരമാണ് പ്രചാരണ ഗാനങ്ങള്‍. ഓരോ വാര്‍ഡിലും സ്ഥാനാര്‍ഥികളുടെ പേരില്‍ പ്രത്യേകം പാട്ടുകള്‍ ഇറക്കുക പതിവാണ്. ഇതിന് വേണ്ടി പ്രത്യേക ഗായക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇവിടെ പിതാവിന്റെ പ്രചാരണത്തിന് മകള്‍ തന്നെ പാടി എന്നത് ഏറെ വ്യത്യസ്തമായ ഒന്നാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications