മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആന്റി ഡിഫേഴ്‌സമെന്റ് സ്‌ക്വാഡ് പരിശോധന; മലപ്പുറത്ത് 26,871 പോസ്റ്ററുകള്‍ നീക്കം ചെയ്തു

Google Oneindia Malayalam News

മലപ്പുറം; പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനായി രൂപീകരിച്ച ആന്റി ഡിഫേഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന തുടരുന്നു. പെരിന്തല്‍മണ്ണ, ഏറനാട്, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി എന്നീ താലൂക്കുകളിലും കെ.എസ്.ഇ.ബി, പിഡബ്ല്യൂഡി കെട്ടിടങ്ങള്‍ റോഡുകള്‍, പാലങ്ങള്‍, എന്‍.എച്ച് അതോറിറ്റി, ഡി.ഡി പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ വകുപ്പുകളുടെ കീഴില്‍ വരുന്ന സ്ഥലങ്ങളിലുമായി ഇതുവരെ വിവിധ തരത്തിലുള്ള 26,871 പോസ്റ്ററുകള്‍ മാറ്റി. 1301 കൊടികളും 934 ബാനറുകളും ഇവിടെ നിന്നും അഴിച്ചുമാറ്റി.

election

പൊതു ഇടങ്ങളില്‍ നിന്നായി 1,537 ഫ്‌ളക്‌സ് ബോര്‍ഡുകളും സ്വകാര്യയിടങ്ങളില്‍ നിന്നായി 182 ഫ്‌ളക്‌സുകളുമായി 1719 ഫ്‌ളക്‌സ് ബോര്‍ഡുകളാണ് ഇതുവരെ നീക്കിയിരിക്കുന്നത്. 16936.5 സ്‌ക്വയര്‍ ഫീറ്റിലെ കരിഓയില്‍ പ്രചരണവും വിവിധയിടങ്ങളില്‍ നിന്നായി നീക്കി.

തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍, നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിങ്ങനെ നഗരസഭകള്‍ കേന്ദ്രീകരിച്ചും സ്‌ക്വാഡ് പരിശോധന നടത്തി. 2436 പോസ്റ്ററുകളാണ് നഗരസഭകളില്‍ നിന്നായി മാറ്റിയത്. വിവിധ നഗരസഭകളില്‍ നിന്നായി 37 കിലോ തോരണങ്ങളും മാലകളും അഴിച്ചുമാറ്റി.

തിരൂര്‍ നഗരസഭയില്‍ നിന്ന് രണ്ട് കൊടികളും നാല് ഫ്‌ളക്‌സ് ബോര്‍ഡുകളും 39 ബാനറുകളും ഇതോടൊപ്പം നീക്കം ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ നഗരസഭയില്‍ 10 കൊടികളും ഏഴ് ഫ്‌ളക്‌സ് ബോര്‍ഡുകളും നാല് ബാനറുകളുമാണ് മാറ്റിയത്. മലപ്പുറത്ത് നിന്ന് അഞ്ച് ബാനറുകളും കോട്ടക്കലില്‍ നിന്ന് മൂന്ന് ഫ്‌ളക്‌സ് ബോര്‍ഡുകളും താനൂരില്‍ നിന്ന് ഏഴ് കൊടികളുമാണ് മാറ്റിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്; കളം പിടിക്കാൻ പാലക്കാടിൻ്റെ അതിർത്തികളിൽ തമിഴ് ചുവരെഴുത്തുംതദ്ദേശ തിരഞ്ഞെടുപ്പ്; കളം പിടിക്കാൻ പാലക്കാടിൻ്റെ അതിർത്തികളിൽ തമിഴ് ചുവരെഴുത്തും

വളപട്ടണത്ത് ലീഗും കോൺഗ്രസും നേർക്ക് നേർ; യുഡിഎഫിന് നെഞ്ചിടിപ്പ്.. സിപിഎമ്മിന് ചിരിവളപട്ടണത്ത് ലീഗും കോൺഗ്രസും നേർക്ക് നേർ; യുഡിഎഫിന് നെഞ്ചിടിപ്പ്.. സിപിഎമ്മിന് ചിരി

കർഷക കരുത്തിന്‌ മുന്നിൽ കേന്ദ്രത്തിന് മുട്ട് മടക്കേണ്ടി വന്നു; ഈ തീ ആളിപ്പടരുക തന്നെ ചെയ്യുമെന്ന് ഐസക്കർഷക കരുത്തിന്‌ മുന്നിൽ കേന്ദ്രത്തിന് മുട്ട് മടക്കേണ്ടി വന്നു; ഈ തീ ആളിപ്പടരുക തന്നെ ചെയ്യുമെന്ന് ഐസക്

കുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യം,എത്തിക്കുക 3 കമ്പനിയുടെ വാക്സിനുകൾകുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യം,എത്തിക്കുക 3 കമ്പനിയുടെ വാക്സിനുകൾ

Malappuram
English summary
Local Body Election: Anti-Deformation Squad Inspection In Malappuram, 26,871 posters were removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X