മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വണ്ടൂരില്‍ 'മോദിയുടെ ആരാധിക' ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്ത് തോറ്റു; കിട്ടിയത് വെറും 56 വോട്ട്

Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് വണ്ടൂരിലെ സുല്‍ഫത്തിന്റെ സാന്നിധ്യമായിരുന്നു. മലപ്പുറത്തെ മുസ്ലിം വനിതകള്‍ ബിജെപിയിലേക്ക് അടുക്കുന്നു എന്ന് ദേശീയ തലത്തില്‍ പ്രചാരണത്തിന് കാരണമായിരുന്നു സുല്‍ഫത്തിന്റെ സ്ഥാനാര്‍ഥിത്വം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഏവരും കൗതുകത്തോടെ നോക്കിയതും വണ്ടൂര്‍ ആറാം വാര്‍ഡിലെ വോട്ടുകളായിരുന്നു. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ജയിച്ചിരുന്ന ഇവിടെ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി സുല്‍ഫത്ത് വന്നതോടെ ത്രികോണ മല്‍സരമാകും എന്നണ് പ്രതീക്ഷിച്ചത്. എന്നാല്‍ ടിപി സുല്‍ഫത്തിന് കിട്ടിയത് വെറും 56 വോട്ടാണ്. യുഡിഎഫ് സ്വതന്ത്രയായി മല്‍സരിച്ച സീനത്താണ് ഇവിടെ ജയിച്ചത്. 900ത്തിലധികം വോട്ട് ഇവര്‍ പിടിച്ചു. ഇടതു സ്ഥാനാര്‍ഥി അന്‍സ് രാജന് 600 ലധികം വോട്ട് കിട്ടി.

b

നരേന്ദ്ര മോദിയോടുള്ള താല്‍പ്പര്യമാണ് സുല്‍ഫത്തിനെ ബിജെപിയില്‍ അംഗത്വമെടുക്കാന്‍ പ്രേരിപ്പിച്ചത്. നരേന്ദ്ര മോദി സ്ത്രീശാക്തീകരണത്തിന് വേണ്ടി ശ്രമിക്കുന്ന നേതാവാണ് എന്ന് സുല്‍ഫത്ത് പറയുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു. സ്ത്രീ ശാക്തീകരണം മോദി സര്‍ക്കാരിന്റെ നയമാണ്. പുരോഗമനപരമായ നയങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. മുത്തലാഖ് നിരോധനം, സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം മോദിക്ക് മാത്രമേ സാധിക്കൂ എന്നും സുല്‍ഫത്ത് പറഞ്ഞിരുന്നു.

യുഡിഎഫ് തന്ത്രങ്ങളെ സിപിഎം പൊളിച്ചത് ഇങ്ങനെ... പ്രതിപക്ഷത്തിന്റെ പല നീക്കങ്ങളും തിരിച്ചടിച്ചുയുഡിഎഫ് തന്ത്രങ്ങളെ സിപിഎം പൊളിച്ചത് ഇങ്ങനെ... പ്രതിപക്ഷത്തിന്റെ പല നീക്കങ്ങളും തിരിച്ചടിച്ചു

Recommended Video

cmsvideo
മലപ്പുറത്തെ മോദി ആരാധികയായ ബിജെപി സ്ഥാനാർഥി;സുൽഫത്തിന് ലഭിച്ചത് വെറും 56 വോട്ടുകൾ

ശക്തനായ മോദിയുമായി ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ നേതാവിനെയും താരതമ്യം ചെയ്യാനാകില്ലെന്നും സുല്‍ഫത്ത് പറയുന്നു. വിവാഹ പ്രയാം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നത് സ്ത്രീകള്‍ക്ക് നേട്ടമാകും. പ്രത്യേകിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് നേട്ടമാകും. അവര്‍ക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കും. അതുവഴി ഉയര്‍ന്ന ജീവിത നിലവാരവും കൈവരുമെന്നാണ് സുല്‍ഫത്തിന്റെ അഭിപ്രായം.

മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...

ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കാനായിരുന്നു സുല്‍ഫത്തിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ സ്വന്തം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കുകയായിരുന്നു. ബിജെപി സുരക്ഷിതത്വമുള്ള പാര്‍ട്ടിയാണ് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് സുല്‍ഫത്ത് പറയുന്നു. എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബിജെപി വരണമെന്നും സുല്‍ഫത്ത് അഭിപ്രായപ്പെട്ടിരുന്നു.

Malappuram
English summary
Local Body Election: BJP Candidate in Wandoor TP Sulfath failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X