മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടതുപക്ഷത്തെ ഞെട്ടിച്ച് മലപ്പുറം; സിപിഎമ്മിനെതിരെ മത്സരിക്കുന്നത് സിപിഐ, ഒപ്പം നിന്ന് നേതാക്കളും

Google Oneindia Malayalam News

മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പലയിടത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ച് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ നിലനില്‍ക്കുന്ന പ്രശ്‌നം തന്നെയാണ് പല സ്ഥലങ്ങളിലും നിലനില്‍ക്കുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആകെ ഞെട്ടിക്കുന്ന സംഭവാണ് ഇപ്പോള്‍ മലപ്പുറത്ത് നടക്കുന്നത്. ജില്ലയിലെ ഒരു പഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് സംഭവിക്കുന്നത്.

തിരുവാലി പഞ്ചായത്തില്‍

തിരുവാലി പഞ്ചായത്തില്‍

മലപ്പുറത്തെ തിരുവാലി പഞ്ചായത്തിലാണ് സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത്. സിപിഎമ്മുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിപിഐയുടെ ലോക്കല്‍ കമ്മറ്റി അംഗം പി ചന്ദ്രദാസാണ് സിപിഎമ്മിനെതിരെ മത്സര രംഗത്ത് ഇറങ്ങിയത്.

തര്‍ക്കത്തിന് പിന്നില്‍

തര്‍ക്കത്തിന് പിന്നില്‍

സീറ്റ് വിഭജനത്തെ തുടര്‍ന്നുള്ള തര്‍ക്കം തന്നെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനുള്ള പ്രധാന കാരണം. പഞ്ചായത്തിലെ വിജയ സാധ്യതയുള്ള വാര്‍ഡുകള്‍ സിപിഎം എടുക്കുകയും യുഡിഎഫിന് വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ സിപിഐക്ക് നല്‍കിയെന്നുമാണ് പരാതി.

സിപിഎം അവഗണിക്കുന്നു

സിപിഎം അവഗണിക്കുന്നു

സിപിഐയെ സിപിഎം അവഗണിക്കുകയാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് ജില്ലയിലെ തന്നെ മറ്റ് പഞ്ചായത്തുകളിലും പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സിപിഐ

 പ്രചരണം കൊഴുപ്പിച്ച് നേതാക്കള്‍

പ്രചരണം കൊഴുപ്പിച്ച് നേതാക്കള്‍

തിരുവാലി പഞ്ചായത്തില്‍ മത്സരിക്കുന്ന ചന്ദ്രദാസിന് വേണ്ടി പ്രചരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് സിപിഐ. സിപിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഇ ബാലകൃഷ്ണനും ഇവര്‍ക്ക് പിന്തുണയായുണ്ട്. ലോക്കല്‍ കമ്മറ്റി അംഗങ്ങളും വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണ്.

<strong>യുഡിഎഫ് ദുര്‍ബലമായി, മലയോരത്ത് ഇത്തവണ അട്ടിമറി ഉറപ്പെന്ന് ഇടത്; 10 ലേറെ സീറ്റുകള്‍ വിജയിക്കും</strong>യുഡിഎഫ് ദുര്‍ബലമായി, മലയോരത്ത് ഇത്തവണ അട്ടിമറി ഉറപ്പെന്ന് ഇടത്; 10 ലേറെ സീറ്റുകള്‍ വിജയിക്കും

ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പംജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം

കോട്ടയത്ത് സിപിഐക്ക് തനിവഴി; പിന്നോട്ടില്ലെന്ന് ജോസ് പക്ഷം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്കോട്ടയത്ത് സിപിഐക്ക് തനിവഴി; പിന്നോട്ടില്ലെന്ന് ജോസ് പക്ഷം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

<strong>ജോസ് കെ മാണിക്ക് വീണ്ടും കനത്ത തിരിച്ചടി; സംസ്ഥാന ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു</strong>ജോസ് കെ മാണിക്ക് വീണ്ടും കനത്ത തിരിച്ചടി; സംസ്ഥാന ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Malappuram
English summary
Local Body Election: CPI is contesting against the CPM in the Thiruvalli panchayath in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X