മലപ്പുറത്ത് പത്രികാ വിതരണം ആരംഭിച്ചു; 122 തദ്ദേശ സ്ഥാപനങ്ങളില്‍ ജനവിധി
മലപ്പുറം: മല്‍സരാര്‍ഥികള്‍ക്കുള്ള നാമനിര്‍ദേശ പത്രിക ജില്ലാ കളക്ട്രേറ്റില്‍ നിന്ന് വിതരണം ചെയ്യാന്‍ തുടങ്ങി. 15 ബ്ലോക്ക് തലത്തിലേക്കാണ് ഇവ കൈമാറുന്നത്. ഇവിടെ നിന്ന് പഞ്ചായത്തിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കുമെത്തിക്കും. റിട്ടേണിങ് ഓഫീസര്‍മാരാണ് ഇവ സ്വീകരിക്കുക. ഈ മാസം ആറാം തിയ്യതിയാണ് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. വ്യാഴാഴ്ച വിജ്ഞാപനം പുറത്തുവരും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 19 ആണ്. 20ന് സൂക്ഷ്മ പരിശോധന നടക്കും. 23നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഡിസംബര്‍ 14നാണ് ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ്. 16ന് വോട്ടെണ്ണും. അടുത്ത മാസം അവസാനമാകുമ്പോഴേക്കും പുതിയ ഭരണ സമിതികള്‍ നിലവില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, 12 മുന്‍സിപ്പാലിറ്റികള്‍, ഒരു ജില്ലാ പഞ്ചായത്ത് അടക്കം 122 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബര്‍ 12നാണ് ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത്. കൊറോണ കാരണം തിരഞ്ഞെടുപ്പ് നീട്ടിവച്ചതിനാല്‍ അതിന് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതികള്‍ വരുന്നതോടെ ഉദ്യോഗസ്ഥ ഭരണം അവസാനിക്കും.
Recommended Video













Click it and Unblock the Notifications