Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മലപ്പുറത്ത് സ്ഥാനാര്‍ഥി മരിച്ചു

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സ്ഥാനാര്‍ഥി മരിച്ചു. തിരൂര്‍ തലക്കാട് പാറശേരി വെസ്റ്റ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സഹീറ ബാനുവാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് വാഹന അപകടത്തില്‍പ്പെട്ട അവര്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. സഹോദരന്റെ മകനോടൊപ്പം ബാങ്കില്‍ പോയി തിരിച്ചുവരവെ കാറിടിച്ചാണ് അപകടമുണ്ടായത്.

m

Recommended Video

cmsvideo
    റൌണ്ടപ്പ്; കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

    കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സഹീറ ബാനു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവുമാണ്. രണ്ടു തവണ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000ലും 2010വുമായിരുന്നു ഇത്. കഴിഞ്ഞ തവണ ഏതാനും വോട്ടുകള്‍ക്കാണ് തോറ്റത്. ഇത്തവണ വിജയം പ്രതീക്ഷിച്ചിരിക്കെയാണ് അപകടവും മരണവും. ഖബറടക്കം ഇന്ന് ബിപി അങ്ങാടി ജുമാ മസ്ജിദില്‍ നടക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+