മലപ്പുറത്ത് പ്രമുഖര്‍ വോട്ട് ചെയ്ത കേന്ദ്രങ്ങള്‍... വലിയ വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ആരംഭിച്ച വേളയില്‍ തന്നെ ജില്ലയില്‍ കനത്ത പോളിങ് ആയിരുന്നു. എംപിമാരും എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും രാവിലെ തന്നെ വോട്ട് ചെയ്തു. നിലമ്പൂര്‍ നഗരസഭയില്‍ ചില ഡിവിഷനുകളില്‍ വോട്ടിങ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് പോളിങ് വൈകി. രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ ആണ് രൂപപ്പെട്ടത്. കൊറോണ കാരണം പലരും വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വരിയില്‍ ഇടം പിടിച്ചിരുന്നു.

നിലമ്പൂര്‍ നഗരസഭയിലെ ഏഴാം ഡിവിഷനില്‍ വോട്ടിങ് മെഷീന് പണിമുടക്കിയതിനാല്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് പോളിങ് നടന്നത്. മെഷീനിലെ തകരാര്‍ പരിഹരിക്കാന്‍ സമയം എടുത്തതിനാല്‍ അപ്പോഴേക്കും വന്‍ ജനക്കൂട്ടം വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.
മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് മണലോടി ഡിവിഷനിലെ വിടി കുത്ത് ജിഎല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. പിവി അബ്ദുല്‍ വഹാബ് എംപി മോഡല്‍ സ്കൂളില്‍ വോട്ട് ചെയ്യാനെത്തി. ഏറനാട് എംഎല്‍എ പികെ ബഷീര്‍ എടവണ്ണ പത്തിപ്പിരിയം സ്കൂളിലാണ് വോട്ട് ചെയ്തത്. പാണക്കാട് ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍, മുനവ്വറലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പാണക്കാട് സ്കൂളിലെത്തി ആദ്യ വോട്ടര്‍മാരായി.
യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി നിലനില്‍ക്കുന്നത് എല്‍ഡിഎഫിനെതിരായ ആരോപണങ്ങളാണെന്നും യുഡിഎഫ് അണികള്‍ ഏറെ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇത്തവണ തൂത്തുവാരുമെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍ പറഞ്ഞു. യുഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്ടൂരിലും മഞ്ചേരിയിലും വോട്ടിങ് മെഷീനില്‍ തകാരാര്‍ കാണപ്പെട്ടു. പെരുമ്പടപ്പിലും താനൂരിലും നേരിയ സംഘര്‍ഷങ്ങളുണ്ടായി.
-
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം












Click it and Unblock the Notifications