മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് പ്രമുഖര്‍ വോട്ട് ചെയ്ത കേന്ദ്രങ്ങള്‍... വലിയ വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ആരംഭിച്ച വേളയില്‍ തന്നെ ജില്ലയില്‍ കനത്ത പോളിങ് ആയിരുന്നു. എംപിമാരും എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും രാവിലെ തന്നെ വോട്ട് ചെയ്തു. നിലമ്പൂര്‍ നഗരസഭയില്‍ ചില ഡിവിഷനുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് പോളിങ് വൈകി. രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ ആണ് രൂപപ്പെട്ടത്. കൊറോണ കാരണം പലരും വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വരിയില്‍ ഇടം പിടിച്ചിരുന്നു.

l

നിലമ്പൂര്‍ നഗരസഭയിലെ ഏഴാം ഡിവിഷനില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കിയതിനാല്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് പോളിങ് നടന്നത്. മെഷീനിലെ തകരാര്‍ പരിഹരിക്കാന്‍ സമയം എടുത്തതിനാല്‍ അപ്പോഴേക്കും വന്‍ ജനക്കൂട്ടം വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.

കോട്ടയത്ത് പുതിയ ചര്‍ച്ച; അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്... പരിഗണനയില്‍ ഈ പേരുകള്‍കോട്ടയത്ത് പുതിയ ചര്‍ച്ച; അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്... പരിഗണനയില്‍ ഈ പേരുകള്‍

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മണലോടി ഡിവിഷനിലെ വിടി കുത്ത് ജിഎല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പിവി അബ്ദുല്‍ വഹാബ് എംപി മോഡല്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തി. ഏറനാട് എംഎല്‍എ പികെ ബഷീര്‍ എടവണ്ണ പത്തിപ്പിരിയം സ്‌കൂളിലാണ് വോട്ട് ചെയ്തത്. പാണക്കാട് ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍, മുനവ്വറലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പാണക്കാട് സ്‌കൂളിലെത്തി ആദ്യ വോട്ടര്‍മാരായി.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ; തുല്യമായി ജില്ലകള്‍, ഇത്തവണ യുഡിഎഫ് കുതിക്കുമോ2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ; തുല്യമായി ജില്ലകള്‍, ഇത്തവണ യുഡിഎഫ് കുതിക്കുമോ

Recommended Video

cmsvideo
Parvathy Thiruvothu casted her vote in Kozhikode

യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി നിലനില്‍ക്കുന്നത് എല്‍ഡിഎഫിനെതിരായ ആരോപണങ്ങളാണെന്നും യുഡിഎഫ് അണികള്‍ ഏറെ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇത്തവണ തൂത്തുവാരുമെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍ പറഞ്ഞു. യുഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്ടൂരിലും മഞ്ചേരിയിലും വോട്ടിങ് മെഷീനില്‍ തകാരാര്‍ കാണപ്പെട്ടു. പെരുമ്പടപ്പിലും താനൂരിലും നേരിയ സംഘര്‍ഷങ്ങളുണ്ടായി.

Malappuram
English summary
Local Body Election: Main Leaders cast Vote these Centers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X