മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുത്ത പ്രതിസന്ധിയിലോ മലപ്പുറം ലീഗ്? പെരിന്തൽമണ്ണയിൽ ഒരു സീറ്റിൽ രണ്ടുപേർ, കരുവാരക്കുണ്ടിൽ കോൺഗ്രസും

Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് യുഡിഎഫ് ഒറ്റക്കെട്ടാണ് എന്നാണ് കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. എന്നാല്‍ ജില്ലയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ലീഗിനെ സംബന്ധിച്ചും യുഡിഎഫിനെ സംബന്ധിച്ചും അത്ര സുഖകരമല്ല.

മലപ്പുറത്ത് യുഡിഎഫ് ഒറ്റക്കെട്ട്; വിമതര്‍ കുറവ് എന്ന് സാദിഖലി തങ്ങള്‍, ഉടക്കിയാല്‍ 6 വര്‍ഷം പുറത്ത്മലപ്പുറത്ത് യുഡിഎഫ് ഒറ്റക്കെട്ട്; വിമതര്‍ കുറവ് എന്ന് സാദിഖലി തങ്ങള്‍, ഉടക്കിയാല്‍ 6 വര്‍ഷം പുറത്ത്

ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; അടുത്തത് ഇഡിയുടെ അറസ്റ്റ്? ചന്ദ്രികയിൽ എത്തിയത് കള്ളപ്പണമെന്ന്ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; അടുത്തത് ഇഡിയുടെ അറസ്റ്റ്? ചന്ദ്രികയിൽ എത്തിയത് കള്ളപ്പണമെന്ന്

ഒരിടത്ത് ഒരേ വാര്‍ഡില്‍ പാര്‍ട്ടി അനുമതിയോടെ ഏറ്റുമുട്ടുന്നത് രണ്ട് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളാണ്. മറ്റൊരിടത്താണെങ്കില്‍ ലീഗിനെതിരെ കരുനീക്കുന്നത് കോണ്‍ഗ്രസും വെല്‍ഫെയര്‍ പാര്‍ട്ടിയും. എന്താണ് മലപ്പുറത്ത് സംഭവിക്കുന്നത് എന്ന് നോക്കാം...

റിലബലുകള്‍ക്കെതിരെ നടപടിയെന്ന്

റിലബലുകള്‍ക്കെതിരെ നടപടിയെന്ന്

വിമത പ്രശ്‌നം ഇത്തവണ കാര്യമായിട്ടില്ല എന്നായിരുന്നു മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍. അച്ചടക്കം ലംഘിക്കുന്നവരെ ആറ് വര്‍ഷം പുറത്തിരുത്താനാണ് പാര്‍ട്ടിയുടെ തീരുമാനവും. എന്നാല്‍ പെരിന്തല്‍ മണ്ണയിലെ കഥ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും.

രണ്ട് സ്ഥാനാര്‍ത്ഥികള്‍

രണ്ട് സ്ഥാനാര്‍ത്ഥികള്‍

പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ രണ്ട് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. രണ്ട് പേരും യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ആണ്. പച്ചീരി ഹുസൈനയും പട്ടാണി സറീനയും ആണ് അഞ്ചാം വാര്‍ഡിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍.

രണ്ട് പേര്‍ക്കും പാര്‍ട്ടി അംഗീകാരം

രണ്ട് പേര്‍ക്കും പാര്‍ട്ടി അംഗീകാരം

രണ്ട് സ്ഥാനാര്‍ത്ഥികളേയും മുസ്ലീം ലീഗ് അംഗീകരിക്കുന്നു എന്നതാണ് ഇതിലെ വൈരുദ്ധ്യം. ഇത് സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് കത്തും നല്‍കിയിട്ടുണ്ട് എന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ചിഹ്നമില്ലെന്ന് മാത്രം

ചിഹ്നമില്ലെന്ന് മാത്രം

എന്തായാലും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും മുസ്ലീം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കോണി അനുവദിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. മത്സരത്തില്‍ ജയിക്കുന്ന ആള്‍ യുഡിഎഫ് കൗണ്‍സിലര്‍ ആകുമെന്നാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. എന്തായാലും ഇവിടെ മത്സരം പൊടിപൊടിക്കുമെന്ന് ഉറപ്പാണ്.

പണം കൊടുത്തതും തങ്ങള്‍

പണം കൊടുത്തതും തങ്ങള്‍

രണ്ട് പേര്‍ക്കും മത്സരിക്കാന്‍ അനുമതി കൊടുത്തു എന്നത് മാത്രമല്ല, നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം കൊടുത്തതും സാദിഖലി തങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഗതി. ഒരുപക്ഷേ, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടാവില്ല.

കരുവാരക്കുണ്ടിലെത്തിയാല്‍

കരുവാരക്കുണ്ടിലെത്തിയാല്‍

പെരിന്തല്‍മണ്ണയില്‍ ലീഗിനുള്ളില്‍ തന്നെയാണ് പ്രശ്‌നങ്ങള്‍ എങ്കില്‍ കരുവാരക്കുണ്ടില്‍ അങ്ങനെയല്ല കാര്യങ്ങള്‍. മുസ്ലീം ലീഗും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രശ്‌നങ്ങള്‍. വെറും പ്രശ്‌നം എന്ന് വിളിച്ച് ലളിതവത്കരിക്കാന്‍ പറ്റില്ല ഇതിനെ. നേര്‍ക്കുനേര്‍ ആണ് മത്സരം.

വെല്‍ഫെയര്‍ പാര്‍ട്ടിയും കോണ്‍ഗ്രസ്സും

വെല്‍ഫെയര്‍ പാര്‍ട്ടിയും കോണ്‍ഗ്രസ്സും

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കരുവാരക്കുണ്ടില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും വെവ്വേറെ ആയിട്ടായിരുന്നു മത്സരിച്ചത്. ഇത്തവണ പൊന്‍മുണ്ടം, മക്കരപ്പറമ്പ് പഞ്ചായത്തിലും ഇത് തന്നെയാണ് സ്ഥിതി. വെല്‍ഫെയര്‍ പാര്‍ട്ടിയെ ആണ് കോണ്‍ഗ്രസ് ഇതിനായി കൂട്ടുപിടിക്കുന്നത്.

കരുവാരക്കുണ്ടിലെ കഥകള്‍

കരുവാരക്കുണ്ടിലെ കഥകള്‍

കരുവാരക്കുണ്ട് പഞ്ചായത്ത് നിലവില്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്. അതും സിപിഎമ്മിന്റെ പിന്തുണയോടെ. 21 സീറ്റുകളില്‍ ഒമ്പതെണ്ണത്തില്‍ ഒറ്റയ്ക്ക് ജയിച്ച ലീഗ് പ്രതിപക്ഷത്താണ്. ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. പഞ്ചായത്ത് നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തിരിച്ചുപിടിക്കാന്‍ ലീഗും കഠിന ശ്രമത്തിലാണ്.

മുസ്ലിം ലീഗിനെതിരെ വിമതനെ കളത്തിലിറക്കി ഇടതുപക്ഷം; ചോക്കാട് ഇത്തവണ കളിമാറുമോ?മുസ്ലിം ലീഗിനെതിരെ വിമതനെ കളത്തിലിറക്കി ഇടതുപക്ഷം; ചോക്കാട് ഇത്തവണ കളിമാറുമോ?

ആലപ്പുഴയിൽ ഇത്തവണ പൊടിപാറും; സിപിഎമ്മും സിപിഐയും നേര്‍ക്കുനേർ, കോൺഗ്രസിനെതിരെ രണ്ടുംകൽപ്പിച്ച് ലീഗുംആലപ്പുഴയിൽ ഇത്തവണ പൊടിപാറും; സിപിഎമ്മും സിപിഐയും നേര്‍ക്കുനേർ, കോൺഗ്രസിനെതിരെ രണ്ടുംകൽപ്പിച്ച് ലീഗും

Malappuram
English summary
Local Body Election: Muslim League in Malappuram facing crisis from rebels and Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X