• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'സിപിഎം സ്ഥാനാർത്ഥി ഹിന്ദു,ലീഗിന് വോട്ട് ചെയ്യണം';മതം പറഞ്ഞ് പ്രചരണം നടത്തിയ ആളെ മാപ്പുപറയിച്ച് നാട്ടുകാർ

മലപ്പുറം; കരുവാരക്കുണ്ടിൽ മതം പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ച മുസ്ലീം ലീഗ് പ്രവർത്തകനെ തടഞ്ഞ് വെച്ച് മാപ്പ് പറിച്ച് നാട്ടുകാർ. 13--ാം വാർഡ്‌ കക്കറയിൽ സിപിഎം സ്ഥാനാർഥി ടി പി അറമുഖന്‌ ഹിന്ദുവായതിനാൽ വോട്ട്‌ ചെയ്യരുതെന്ന് ബന്ധുവീട്ടിലെത്തി ആവശ്യപ്പെട്ടുവെന്നാണ് ഉയർന്ന ആരോപണം. ഇയാളെ നാട്ടുകാർ തടഞ്ഞ് നിർത്തി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈലായിട്ടുണ്ട്.

വർഗീയ പ്രചരണമെന്ന്

വർഗീയ പ്രചരണമെന്ന്

വീഡിയോയിൽ പറയുന്നത് ഇങ്ങനെ-

ഇന്നുവരെ ഇവിടെ ഒരാള്‍ ഹിന്ദു മുസ്ലീം വര്‍ത്തമാനം പറഞ്ഞിട്ടില്ല.ഒക്കെ മനുഷ്യൻ മാരാണ്. പോകാന്‍ വരട്ടെ. ഇതൊരു മതേതര രാജ്യമാണ്. ഇവിടെ വര്‍ത്തമാനം പറഞ്ഞ് വന്നാല്‍. അറുമുഖം സ്ഥലം കൊടുത്തിട്ടാണ് ആ പള്ളി അവിടെ ഉണ്ടായത്. നിങ്ങള്‍ എവിടെയായിരുന്നു?

പോലീസിൽ പരാതി നൽകും

പോലീസിൽ പരാതി നൽകും

‘അറുമുഖം ഹിന്ദുവാണ്. മറ്റവന്‍ മുസ്ലീമാണ്. അവന് വോട്ടു ചെയ്യണം' എന്നല്ലേ നിങ്ങള്‍ പറഞ്ഞത്. മര്യാദയ്ക്ക് രാഷ്ട്രീയം പറ. അല്ലാത വേണ്ടാത്തരം പറയരുത്. ഞങ്ങള്‍ പോലീസില്‍ പരാതി കൊടുക്കാന്‍ പോകുകയാണ്.സ്ഥാനാർത്ഥിയേയും നിങ്ങളേയും പൂട്ടും. കക്കറ കേറിയാണോ നിങ്ങള്‍ മതം പറഞ്ഞ് കളിച്ചത്. മതം പറയേണ്ട നിങ്ങൾ രാഷ്ട്രീയം പറഞ്ഞോളൂ.എന്താണ് മതം പറയേണ്ട ആവശ്യം.

വർഗീയ പ്രചരണം വേണ്ട

വർഗീയ പ്രചരണം വേണ്ട

കുഞ്ഞാപ്പു നിസ്‌കരിക്കുന്നവനും അറുമുഖം നിസ്‌കരിക്കാത്തവനും എന്ന വർത്താനം ഇനി ഇവിടെ പറയരുത്. ഞാനും മുസ്ലീമാണ് കാക്കാ. അഞ്ച് നേരം നിസ്‌കരിക്കുന്നവനാണ്. നിസ്‌കാരത്തഴമ്പുണ്ട്. അവനുമുണ്ട്. ഞങ്ങളൊക്കെ മനുഷ്യരെ മനുഷ്യരായി കാണുന്നവരാണ്. അല്ലാതെ ജാതി മതം നോക്കിയല്ല. വർഗീയത പറഞ്ഞ് പ്രചണത്തിന് ഇറങ്ങരുത്, വീഡിയോയിൽ പറയുന്നു.

പള്ളിക്ക് സ്ഥലം നൽകി

പള്ളിക്ക് സ്ഥലം നൽകി

സംഭവത്തിൽ ശക്തമായ വിമർശനമാണ് ലീഗിനെതിരെ ഇടത് അനുകൂലികൾ ഉയർത്തുന്നത്.

അറുമുഖനാണ് പത്ത് വർഷം മുൻപ് കക്കറ ജുമാമസ്ജിദിന് സ്ഥലംവിട്ടു നൽകിയതെന്ന് ഇവർ പറയുന്നു. അറമുഖൻ സ്ഥലം വാങ്ങുമ്പോൾ സമീപം നിസ്‌കാരപ്പള്ളിയുണ്ടായിരുന്നു. ഇത്‌ പൊളിച്ചു പണിയാനാണ്‌ പള്ളിക്കമ്മറ്റി ഭാരവാഹികൾ സ്ഥലം ആവശ്യപ്പെട്ടത്‌. 14,000 രൂപയ്‌ക്ക്‌ സ്ഥാലം വിട്ടു നൽകുകയായിരുന്നുവെന്ന് ഇടത് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.

മത്സരം ഇങ്ങനെ

മത്സരം ഇങ്ങനെ

കോൺഗ്രസും ലീഗും വെവ്വേറെയാണ് കരുവാരക്കുണ്ട്‌ പ‍ഞ്ചായത്തിൽ മത്സരിക്കുന്നത്. അതേസമയം 13ാം വാർഡിൽ കോൺഗ്രസ് പിന്തുണയോടെ ലീഗ് സ്വതന്ത്രനാണ് ഇവിടെ മത്സരിക്കുന്നത്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 372 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഇവിടെ വിജയിച്ചത്.

കൊവിഡ് വാക്സിനുകളുടെ പുരോഗതി വിലയിരുത്തും; 28ന് 3 ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി

'അങ്കിത ശർമ്മയായി' യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ തട്ടി; ഹണിട്രാപ് കേസിൽ രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

'സഖാക്കളുടെ ജാലിയൻ കണാരൻ മോഡൽ തള്ള്, ലേറ്റസ്റ്റ് തള്ളിൻറെ സത്യാവസ്ഥ ഇങ്ങനെ';പരിഹസിച്ച് ലിജു

കർഷക പ്രക്ഷോഭം രാജ്യതലസ്ഥാനത്തേക്ക് അടുക്കുന്നു; ഇന്നും സംഘർഷം..മെട്രോ സ്റ്റേഷനുകൾ അടച്ചു

cmsvideo
  കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
  Malappuram

  English summary
  local body election; natives blocked man who campaigned in the name of religion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X