മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 18507 പേര്‍ വോട്ട് രേഖപ്പെടുത്തി; ജില്ലയില്‍ 33 ലക്ഷത്തിലധികം വോട്ടര്‍മാര്‍

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയാക്കയതായി ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍. കളേ്രക്ടറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 96 ഗ്രാമപഞ്ചായത്തുകളിലേക്കും 12 മുന്‍സിപ്പാലിറ്റികളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഒരു ജില്ലാ പഞ്ചായത്തിലേക്കുമാണ് വോട്ടെടുപ്പ്. 8357 പേരാണ് മല്‍സര രംഗത്തുള്ളത്. 19000ത്തിലധികം ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചു.

m

33 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 17 ലക്ഷം സ്ത്രീകളും 16 ലക്ഷം പുരുഷന്‍മാരും 48 ട്രാന്‍സ്‌ജെന്റേഴ്‌സും ഇതില്‍പ്പെടും. 3900 പോളിങ് ബൂത്തുകളാണ് സജീകരിച്ചിട്ടുള്ളത്. 100 പ്രശ്‌നബാധിത പോളിങ് ബൂത്തുകളുണ്ട്. ഇവിടെ സുരക്ഷയ്ക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. കൊറോണ പോസറ്റീവ് ആയ 18507 പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് വരെ ക്വാറന്റൈനിലുള്ളവര്‍ക്കും കൊറോണ രോഗബാധിതര്‍ക്കും പ്രത്യേക തപാല്‍ വോട്ട് അനുവദിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്ന നിമിഷം വോട്ട് രേഖപ്പെടുത്താം. ഇവര്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിലെത്തണം.

ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള മലയോര മേഖലയിലെ പ്രശ്നബാധിത ബൂത്തുകളിലേക്കാണ് തണ്ടര്‍ബോള്‍ട്ടിനെ നിയോഗിച്ചത്. വനാതിര്‍ത്തികളിലെ നാല് മേഖലകളില്‍ വോട്ടെടുപ്പ് ദിവസം രാവിലെ ആറു മുതല്‍ 44 തണ്ടര്‍ബോള്‍ട്ട് സേന അംഗങ്ങള്‍ വീതം കോമ്പിംഗ് പട്രോളിംഗ് നടത്തും. ഇതിന് പുറമെ 24 സുരക്ഷ ഉദ്യോഗസ്ഥരെ പ്രശ്ന ബൂത്തുകളിലും നിയോഗിക്കും.

യുഡിഎഫ് മുന്നേറും; എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിക്കും, പിണറായിയോട് അഭ്യര്‍ഥനയുമായി സുധാകരന്‍യുഡിഎഫ് മുന്നേറും; എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിക്കും, പിണറായിയോട് അഭ്യര്‍ഥനയുമായി സുധാകരന്‍

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; മലപ്പുറം ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക്;ഒരുക്കങ്ങൾ പൂർണ്ണമെന്ന് കളക്ടർ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ പേനയോ അതു പോലുള്ള മറ്റേതെങ്കിലും സാധനങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പലയിടത്തും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മാസ്‌കും പേനയും വിതരണം ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നിര്‍ദേശം. വോട്ടിങ് മെഷീനില്‍ തൊടാതെ പേന കൊണ്ട് അമര്‍ത്തി വോട്ട് രേഖപ്പെടുത്താമെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു.

Malappuram
English summary
Local Body election: Over 33 Lakh Voters in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X