മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താനൂരില്‍ സ്ഥാനാര്‍ഥിയുടെ വീട്ടു കിണറ്റില്‍ വിഷം കലര്‍ത്തിയെന്ന് പരാതി

Google Oneindia Malayalam News

താനൂര്‍: സ്ഥാനാര്‍ഥിയുടെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തിയെന്ന് പരാതി. താനൂര്‍ നഗരസഭയിലെ നടക്കാവ് വാര്‍ഡില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കുമാരിയുടെ വീട്ടിലെ കിണറ്റിലാണ് വിഷം കര്‍ത്തിയതത്രെ. രാവിലെ വെള്ളം കുടിച്ച ശേഷം കുമാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവര്‍ താനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടി. കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.

t

രാവിലെ ചായ കുടിച്ചപ്പോഴാണ് രുചി വ്യത്യാസം അനുഭവപ്പെട്ടത്. കടുത്ത തലവേദനയുമുണ്ടായി. തുടര്‍ന്ന് കിണറ്റിലെ വെള്ളം പരിശോധിച്ചപ്പോള്‍ പ്രാണികള്‍ ചത്തുകിടക്കുന്നത് കണ്ടു. കടുത്ത ദുര്‍ഗന്ധവുമുണ്ടായിരുന്നുവെന്ന് കുമാരി പറയുന്നു. കഴിഞ്ഞ 11 വര്‍ഷമായി ഈ കിണറ്റില്‍ നിന്നാണ് കുമാരിയുടെ വീട്ടുകാര്‍ വെള്ളമെടുക്കുന്നത്. ഇങ്ങനെ ഒരു പ്രശ്‌നം ആദ്യമായിട്ടാണ്. വലയിട്ട് മൂടിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എന്തെങ്കിലും വീഴാനുള്ള സാധ്യത കുറവാണ്.

രജനികാന്ത് തിരുവമണ്ണാമലൈയില്‍ മല്‍സരിക്കും; സൂചന നല്‍കി സഹോദരന്‍, ചൂടുപിടിച്ച് രാഷ്ട്രീയംരജനികാന്ത് തിരുവമണ്ണാമലൈയില്‍ മല്‍സരിക്കും; സൂചന നല്‍കി സഹോദരന്‍, ചൂടുപിടിച്ച് രാഷ്ട്രീയം

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: മലപ്പുറത്ത് സ്ഥാനാർഥിയുടെ വീട്ടിലെ കിണറ്റിൽ വിഷം കലർത്തിയതായി പരാതി

സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കുമാരി പറയുന്നു. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമം പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളത്തിന്റെ ലാബ് പരിശോധന ഫലം ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് പറയുന്നു.

കോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങികോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങി

Malappuram
English summary
Local body Election: Poison drops in candidate well in Tanur Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X