Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ മഴക്കെടുതി: ട്രെയിനുകള്‍ പാതി വഴി യാത്ര നിര്‍ത്തി, ആയിരങ്ങള്‍ ദുരിതത്തിലായി!

മലപ്പുറം: ട്രെയിനുകള്‍ പാതി വഴിയാത്ര അവസാനിപ്പിച്ചപ്പോള്‍ ആയിരക്കണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി.ട്രെയിനുകള്‍ ഭൂരിഭാഗവും റദ്ദ് ചെയ്തിരുന്നുവെങ്കിലും ഷെഡ്യൂള്‍ ചെയ്ത ചില ട്രെയിനുകള്‍ വൈകി ഓടിയിരുന്നു. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എ കസ് പ്രസ്സും മംഗലാപുരം നാഗര്‍കോവില്‍ പരശുരാം എക്‌സ്പ്രസ്സും തിരൂരില്‍ യാത്ര അവസാനിപ്പിച്ചു.

കനത്ത മഴയും ട്രെയിനുകള്‍ ഓടാത്തതും യാത്രക്കാരെ ഏറെ വിഷമിപ്പിച്ചു. കോളേജ് അവധിക്ക് മംഗലാപുരം ഭാഗത്തു നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടി. തെക്കന്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ ഇരട്ടി ദുരിതമാണ് അഭിമുഖികരിക്കുന്നത്. നാട്ടിലെ പ്രളയത്തില്‍ പെട്ട സ്വന്തം വീട്ടുകാരെ കണ്ടെത്താനാവുമോ എന്ന ഭീതി പങ്കുവെക്കുന്നവരുമുണ്ട്. ട്രെയിന്‍, ബസ് ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ മലബാര്‍ ഭാഗത്തേക്കുള്ള വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളില്‍ കുടുങ്ങി കിടക്കുകയാണ്.മലപ്പുറം അടക്കമുള്ളവടക്കന്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് എറണാകുളം, കോട്ടയം ജില്ലകളില്‍ കുടുങ്ങി കിടക്കുന്നത്.

tirurrailwaystation-

എടപ്പാള്‍ മാണൂരില്‍ സംസ്ഥാന പാതയോരത്തെ വീട് വെള്ളം കയറിയ നിലയില്‍ സംസ്ഥാന പാതയിലെ കടവല്ലൂരില്‍ വെള്ളം കയറിയതിനാല്‍ വാഹനഗതാഗതം സ്തംഭിച്ചു.പൊന്നാനി. പാലക്കാട് പാതയും അടച്ചു. വട്ടം കുളം തവനൂര്‍, കാലടി എടപ്പാള്‍ പഞ്ചായത്ത കളിലായി നൂറ്റി ഇരുപത് വീടുകള്‍ വെള്ളത്തിനടിയിലായി. കുടുംബങ്ങളെ വള്ളത്തോള്‍ കോളേജ്,എം.എച്ച് സ്‌കൂള്‍ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മാണിയൂര്‍ കായല്‍ കരകവിഞ്ഞു, ഭാരതപ്പുഴ നിറഞ്ഞൊഴുകുകയാണ്. മിനി പമ്പയിലും ഭാരതപ്പുഴ തീരങ്ങളിലും പോലീസിനെ വിന്യസിച്ചു. നിളാ പാര്‍ക്ക് വെള്ളത്തിനടിയിലാണ്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ പല മേഖലകളും ഒറ്റപ്പെട്ടു. എടപ്പാള്‍ ബിയ്യത്തില്‍ മുപ്പത് കുടുംബങ്ങള്‍ ഇന്നലെ പുലര്‍ച്ചെ അമിത വെള്ള പ്രവാഹത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

തവനൂര്‍ അതള്ളരിലെ നാഡറ്റില്‍ കുടുങ്ങിയ പതിനെട്ട് കുടുംബങ്ങളെ ചങ്ങാടത്തില്‍ കയറ്റിയാണ് പുഴ വെള്ളത്തില്‍ നിന്ന് കരക്കെത്തിച്ചത്.മരങ്ങള്‍ കടപുഴകി വീണതിനാല്‍ വൈദ്യുതി ബന്ധം നിലച്ചിരിക്കുന്നു. ചങ്ങരംകുളം നീലിയാട് എന്നിവിടങ്ങളിലേക്ക് തൃശൂര്‍ ഡാമിന്റെ ഷട്ടര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുകി എത്തിയ വെള്ളത്തില്‍ റോഡ് മുങ്ങിക്കിടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+