• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി

മലപ്പുറം: മലപ്പുറം ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെടി ജലീല്‍. അതിഥി തൊഴിലാളികൾ ഉൾപ്പടെ അർഹതപ്പെട്ടവരിലേക്ക് ഇതെത്തിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷണം പാകംചെയ്യാനും ഇത് ഉപയോഗിക്കാം. പാചക സൗകര്യമുള്ള നാട്ടുകാർക്കും അതിഥി തൊഴിലാളികൾക്കുമെല്ലാം അരി ഉൾപ്പടെ അവശ്യസാധനങ്ങൾ അടക്കം ഒരു മാസത്തേക്കുള്ള ചെറിയ കിറ്റുകൾ നൽകലാവും നന്നാവുകയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മലപ്പുറം ജില്ലയിൽ നമ്മുടെ അതിഥി തൊഴിലാളികളാണ് ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവരിൽ ഭൂരിഭാഗവും. ഓരോ ദിവസവും കിട്ടുന്ന വേതനമായിരുന്നു ഇവരിൽ 90% ത്തിന്റെയും ഉപജീവന മാർഗ്ഗം. രാജ്യം മുഴുവൻ ലോക്ക്ഡൗൺ ആയ സാഹചര്യത്തിൽ അവരെല്ലാം താമസ സ്ഥലങ്ങളിൽ അടക്കപ്പെട്ട അവസ്ഥയിലാണ്.

പ്രധാനമന്ത്രിയുടെ മൂക്കിന് താഴെ രാജ്യ തലസ്ഥാനത്തു നിന്ന് അഥവാ അരവിന്ദ് കെജ്രിവാളിന്റെ ഡൽഹിയിൽ നിന്ന് യുദ്ധസമാനമെന്ന് തോന്നിക്കും വിധമാണ് മനുഷ്യരുടെ കാൽനടയായുള്ള കൂട്ടപ്പാലായനം. അവിടെയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയാവുന്നത്. മനുഷ്യർ മാത്രമല്ല പക്ഷിമൃഗാതികൾ പോലും പട്ടിണി കിടക്കാതെ നോക്കണമെന്നാണ് മുഖ്യമന്ത്രി നമ്മോട് പറഞ്ഞത്. ആ വാക്കുകൾ ശിരസ്സാവഹിക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു.

സംസ്ഥാന വഖഫ് ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളിയിൽ ഉദാരമതികൾ സംഭാവനയായി നൽകുന്ന നൂറുകണക്കിന് ചാക്ക് അരിയാണ് നാനാജാതി മതസ്ഥർക്ക് ഓരോ ആഴ്ചയും നൽകിവന്നിരുന്നത്. രണ്ടാഴ്ചയായി അത് മുടങ്ങിയതിനാൽ 2000 ചാക്ക് അരിയാണ് ബാക്കിവന്നിരിക്കുന്നത്. ഇത് ഓരോ പ്രദേശത്തിന്റെയും ആവശ്യം പരിഗണിച്ച് ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും നൽകാൻ തീരുമാനിച്ചിരുന്നു.

കൊറോണയ്ക്ക് പിന്നില്‍ വിദേശികളോ? ഫോറിന്‍ ഗാര്‍ബേജിനെ ഭയന്ന് ചൈന, സെനഫോബിയ പരക്കുന്നു !!

അതടിസ്ഥാനത്തിൽ കളക്ടർ ബന്ധപ്പെട്ടവർക്ക് സന്ദേശവുമയച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ അർഹതപ്പെട്ടവരിലേക്ക് ഇതെത്തിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷണം പാകംചെയ്യാനും ഇത് ഉപയോഗിക്കാം. പാചക സൗകര്യമുള്ള നാട്ടുകാർക്കും അതിഥി തൊഴിലാളികൾക്കുമെല്ലാം അരി ഉൾപ്പടെ അവശ്യസാധനങ്ങൾ അടക്കം ഒരു മാസത്തേക്കുള്ള ചെറിയ കിറ്റുകൾ നൽകലാവും നന്നാവുക.

ഇങ്ങിനെ കിറ്റുകൾ നൽകപ്പെടുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിവെക്കാൻ മറക്കരുത്. പാചക സൗകര്യങ്ങളില്ലാത്ത, ഭക്ഷണത്തിന് ഹോട്ടലുകളെ അശ്രയിച്ച് കഴിഞ്ഞിരുന്ന, നാട്ടുകാരും അതിഥി തൊഴിലാളികളും അടക്കം ആവശ്യക്കാരായ മറ്റുള്ളവർക്കെല്ലാം കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ഭക്ഷണം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊതു അടുക്കളയിലും ജോലി ചെയ്യുന്നത് മനുഷ്യരാണെന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാവണം.

പായിപ്പാട് സംഭവം ആസൂത്രിതം? പ്രേരിപ്പിച്ചതാരാണെന്ന് അറിയാമെന്ന് കളക്ടര്‍, സംശയിച്ച് മന്ത്രിയും

'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം

Malappuram

English summary
lock down: minister kt jaleel's fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more