മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകസഭ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് 267പോസ്റ്റല്‍ വോട്ടുകള്‍, പൊന്നാനിയില്‍ 149.

ലോകസഭ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് 267 പോസ്റ്റല്‍ വോട്ടുകള്‍, പൊന്നാനിയില്‍ 149!! വരണാധികാരിക്ക് ലഭിച്ചത് 416 സൈനികരുടെ സര്‍വ്വീസ് വോട്ട്!! സര്‍ക്കാര്‍ ജീവനക്കാരുടേത് 176!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ ശേഷിക്കെ ജില്ലയില്‍ 592 പോസ്റ്റല്‍ വോട്ടുകള്‍ എത്തി. 416 സൈനികരുടെ സര്‍വ്വീസ് വോട്ടും 176 സര്‍ക്കാര്‍ ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടുകളുമാണ് ഇതുവരെ ജില്ലാ വരണാധികാരിക്കു മുന്‍പാകെ എത്തിയിട്ടുള്ളത്. ജില്ലയിലെ ആകെ 1350 സര്‍വ്വീസ് വോട്ടുകളില്‍ 416 എണ്ണമാണ് ശനിയാഴ്ച്ച വരെ വരണാധികാരിക്ക് ലഭിച്ചത്. ഇതില്‍ 267 വോട്ടുകള്‍ മലപ്പുറം മണ്ഡലത്തിലും 149 എണ്ണം പൊന്നാനി മണ്ഡലത്തിലേതുമാണ്.

അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; അമേഠിയും റായ്ബറേലിയും ഉള്‍പ്പടെ 51 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; അമേഠിയും റായ്ബറേലിയും ഉള്‍പ്പടെ 51 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

മലപ്പുറം പൊന്നാനി മണ്ഡലങ്ങളില്‍ നിന്നായി ലഭിക്കേണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ 2829 പോസ്റ്റല്‍ വോട്ടുകളില്‍ 176 എണ്ണമാണ് ലഭിച്ചത്. മലപ്പുറം മണ്ഡലത്തിലെ ആകെ 1859 പോസ്റ്റല്‍ വോട്ടുകളില്‍ 108 വോട്ടുകളും പൊന്നാനി മണ്ഡലത്തിലെ 970 പോസ്റ്റല്‍ വോട്ടുകളില്‍ 68 എണ്ണവുമാണ് ഇതുവരെയായി ലഭിച്ചത്. പോസ്റ്റല്‍ ബാലറ്റ് മെയ് 23 ന് രാവിലെ എട്ട് മണി വരെയാണ് ജില്ലാ വരണാധികാരി സ്വീകരിക്കുക. കൂടാതെ ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ട 5576 ഉദ്യോസ്ഥര്‍ ഡ്യൂട്ടിലുള്ള പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മലപ്പുറം മണ്ഡലത്തില്‍ 3254 പേരും പൊന്നാനി മണ്ഡലത്തില്‍ 2322 പേരുമാണ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അവരവരുടെ ഡ്യൂട്ടി സ്ഥലത്തെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.

voting4-600-1553834935

വരണാധികാരിയുടെയോ ഉപവരണാധികരായുടെയോ ഓഫീസുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വിതരണ കേന്ദ്രത്തിലെ സൗകര്യം ഉപയോഗിക്കുകയോ താപാല്‍ മാര്‍ഗം അയക്കുകയോ ചെയ്യാം. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്കാണ് തപാല്‍ വകുപ്പ് പോസ്റ്റല്‍ ബാലറ്റ് ജില്ലാ വരണാധികാരിക്ക് എത്തിക്കുക. ദിവസവും ഇത് എണ്ണി തിട്ടപ്പെടുത്തി കമ്മീഷനെ അറിയിക്കും. ഇവ നിരീക്ഷിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കുകയും ചെയ്യും.


തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അനധികൃതമായി സര്‍വീസ് നടത്തിയ സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ജി പി എസ് സംവിധാനം എല്ലാ ടാക്‌സികളിലും ഏര്‍പ്പെടുത്താനുള്ള നീക്കം താല്‍ക്കാലികമായി ഉപേക്ഷിക്കണമെന്നും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും സോണ്‍ അംഗങ്ങളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, മലപ്പുറം ആര്‍ ടി ഒ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ വാഹനങ്ങള്‍ തികയാതെ വന്നപ്പോള്‍ ടാക്‌സി വാഹനങ്ങളെയാണ് സര്‍ക്കാര്‍ തലത്തില്‍ ആശ്രയിക്കേണ്ടിയിരുന്നത്. എന്നാല്‍ മിക്കയിടത്തും സ്വകാര്യ വാഹനങ്ങളാണ് ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇപ്പോഴും ടാക്‌സികളല്ലാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്തി വരുകയും ചെയ്യുന്നുണ്ട്. ഇത് ടാക്‌സി വാഹനങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന പ്രവണതയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

മിക്കയിടത്തും അനൗണ്‍സ്‌മെന്റിനായി ഉപയോഗിക്കുന്നതും സ്വകാര്യ വാഹനങ്ങളാണ്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് അനൗണ്‍സ്‌മെന്റ് നടത്താന്‍ പാടില്ലെന്ന് നിയമമുണ്ടെങ്കിലും അതൊന്നും പാലിക്കാതെ മിക്കയിടത്തും ഇപ്പോഴും അനൗണ്‍സ്‌മെന്റിനായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു വരുന്നു. ഇതും ടാക്‌സി മേഖലയെ വ്യാപകമായി ബാധിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുസമദ് മങ്കട അധ്യക്ഷത വഹിച്ചു. അസി വാണിയമ്പലം, ശശിധരന്‍ താനൂര്‍, നിസാര്‍ ആനങ്ങാടി, നാസര്‍ എടവണ്ണപ്പാറ, രായിന്‍ മലപ്പുറം, സലീം മേല്‍മുറി, ഗോപലന്‍ മഞ്ചേരി, ശശി മലപ്പുറം,ഹക്കീം ചട്ടിപ്പറമ്പ്, അസീസ് പഴമള്ളൂര്‍, സമദ് പനങ്ങാങ്ങര, പ്രഭാകരന്‍ രാമപുരം, പ്രസാദ് കണ്‍മണി, അബ്ബാസ് ഓണപ്പുട സംസാരിച്ചു.

Malappuram
English summary
Lok sabha elections 2019- 267 postal votes in Malappuram, 149 in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X