• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊന്നാനിയില്‍ തോല്‍വി ഉറപ്പിച്ച് എല്‍ഡിഎഫ്, അന്‍വര്‍ നിരാശപ്പെടുത്തിയെന്ന് സിപിഐ

  • By Desk

മലപ്പുറം: പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എം.എല്‍.എയുമായ പി വി അന്‍വര്‍ തങ്ങളെ നിരാശപ്പെടുത്തിയെന്ന് സി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്. പൊന്നാനിയില്‍ മത്സരിച്ച തന്നെ സി.പി.ഐക്കാര്‍ തന്നെ പരാമവധി ഉപദ്രവിച്ചെന്ന അന്‍വറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മലപ്പുറത്തെ സി.പി.ഐ നേതൃത്വം.

വടകരയില്‍ കോണ്‍ഗ്രസിന് ക്രോസ്‌വോട്ട്: ആര്‍എസ്എസ് അന്വേഷണമാരംഭിച്ചു, ബിജെപി നേതാക്കൾ പ്രതിസന്ധിയിൽ...

വഴിവിട്ട പരാമര്‍ശങ്ങള്‍ നടത്തുന്ന അന്‍വര്‍ പാടുപ്പെട്ട് പണിയെടുത്ത ഇടതുപക്ഷ പ്രവര്‍ത്തകരെ നിരാശപ്പെടുത്തി. പി.വി.അന്‍വറിന്റെ പ്രസ്താവനകള്‍ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു.2016 ല്‍ നിലമ്പൂരിലുണ്ടായ വലിയ വിജയം വിസ്മരിച്ചു കൊണ്ടാണ് അന്‍വര്‍ സംസാരിക്കുന്നത്. സി.പി.ഐ മന്ത്രിമാര്‍ക്ക് അദ്ദേഹത്തെ നിയമം ലംഘിച്ച് സഹായിക്കാനാവില്ല. കാരണം നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ സി.പി.ഐ മന്ത്രിമാര്‍ പ്രവര്‍ത്തിക്കു.അന്‍വറിന് പരാതിയുണ്ടെങ്കില്‍ ആദ്യം പറയേണ്ടത് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയ സി.പി.എമ്മിനോടാണ്.

ഇടതുപക്ഷ മന്ത്രിമാരെ നിയമം മറികടന്ന് സ്വാധീനിക്കാമെന്ന് കരുതേണ്ടതില്ല. ലീഗിനെപ്പോലെ സി.പി.ഐ പെരുമാറുന്നുവെന്ന അന്‍വറിന്റെ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു. പി.വി. അന്‍വറിനെ സി.പി.എം നിയന്ത്രിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിപി.കെ. കൃഷ്ണദാസ് പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊന്നാനി ഇടത് സ്വതന്ത്രന്‍ പി.വി അന്‍വറാണ് ആദ്യം രംഗത്തുവന്നത്. സി.പി.ഐക്കാര്‍ തന്നെ പരാമവധി ഉപദ്രവിച്ചു എന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. തനിക്കും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുമെതിരെ സി.പി.ഐ പ്രവര്‍ത്തിച്ചു. മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ അന്‍വര്‍, മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നും കുറ്റപ്പെടുത്തി.

തെരെഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ടാകാമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ വ്യൂപോയിന്റിലാണ് പി.വി അന്‍വറിന്റെ പ്രതികരണം. എന്നാല്‍, അന്‍വറിന് വേണ്ടി സി.പി.എമ്മിനോടൊപ്പം സജീവമായ പ്രവര്‍ത്തിച്ച സി.പി.ഐ. പ്രവര്‍ത്തകരെ ആക്ഷേപിക്കുന്ന പ്രസ്താവനയാണ് അന്‍വറിന്റേതെന്ന് സി.പി.ഐ. കുറ്റപ്പെടുത്തി.

പൊന്നാനിലോക്‌സഭാമണഡലത്തില്‍ പരാജയം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫില്‍ തമ്മില്‍ തല്ല് തുടങ്ങിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനവുമായി പൊന്നാനിയിലെ ഇടത് സ്വതന്ത്രന്‍ പി.വി അന്‍വര്‍ തന്നെ രംഗത്തെത്തിയത് സി.പി.എം, സി.പി.ഐ നേതാക്കളെ ഞെട്ടിച്ചു. സംഭവത്തെ തുടര്‍ന്ന് അടിയന്തരിമായി ഇടതുമുന്നണി യോഗം വിളിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കണക്ക് പുറത്തായതിനു പിന്നാലെയാണ് അന്‍വര്‍ മുന്നണി മര്യാദകള്‍ ലംഘിച്ച പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പ്രസ്താവനകളും അഭിപ്രായങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തെയും മുന്നണിയെയും പ്രതികൂലമായി ബാധിച്ചുവെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്ടും സി.പി.ഐക്കെതിരെ അന്‍വര്‍ മത്സരിച്ചിരുന്നു. ഇതിന്റെ മുറിവുകള്‍ ഇവര്‍ക്കിടയില്‍ ഇനിയും ഉണങ്ങിയിട്ടില്ല. പൊന്നാനിയില്‍ അന്‍വര്‍ മത്സരിക്കുന്നതില്‍ സി.പി.ഐ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ സി.പി.ഐയെ അവഗണിച്ചുവെന്ന പരാതികളും ഉയര്‍ന്നിരുന്നു. നിരവധി പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിന്നും മാറി നിന്നിരുന്നു.

വലിയ സ്വപ്നങ്ങള്‍ നെയ്താണ് പൊന്നാനിയില്‍ അന്‍വറെത്തിയത്. എന്നാല്‍ തുടക്കത്തിലേ പൊന്നാനിയില്‍ ഒരു സാധ്യതയുമില്ലെന്ന് മാത്രമല്ല കനത്ത തോല്‍വിയായിരിക്കും ഫലമെന്ന് തിരിച്ചറിഞ്ഞു. എല്ലാ സര്‍വേകളും ഇത് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അന്‍വര്‍ നിലമ്പൂരില്‍ എം.എല്‍.എ പദവി രാജിവെക്കുമെന്ന ഭീഷണി മുഴക്കി ഇടതു മുന്നണിയെ വിശേഷിച്ച് സി.പി.എമ്മിനെ ആദ്യം വെട്ടിലാക്കിയത്. സി.പി.എമ്മിനെതിരെ പലതും പറയുമെന്നും ആഞ്ഞടിച്ചിരുന്നു. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ രാഹുലിനു ശക്തിപകരാന്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് അന്‍വര്‍ പറഞ്ഞത് മുന്നണിയില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ അന്‍വറിനെതിരെ ഉയര്‍ന്ന ആരോപണണങ്ങളും കോടതി ഉത്തരവും വിവാദങ്ങളും ഇടതുമുന്നണിയെ ഏറെ ബാധിച്ചിരുന്നു. യു.ഡി.എഫ് പൊന്നാനിയില്‍ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഓരോ ദിനവും അന്‍വറിന്റെ ഗ്രാഫ് താഴോട്ട് പോയികൊണ്ടിരുന്നു. ചരിത്ര തോല്‍വി ഉറപ്പായതോടെ ജനശ്രദ്ധതിരിക്കാന്‍ കൂടിയാണ് മുന്നണിക്കുള്ളില്‍ കലഹമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ അന്‍വര്‍ നിരന്തരം തുറന്നുവെക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു..

Malappuram

English summary
Lok sabha elections 2019: CPI against Ponnani candidate PV Anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more