മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീറിനെതിരെ മത്സരിക്കാൻ മുൻ കോൺഗ്രസ് മണ്ഡലം ഭാരവാഹി; പുതിയ പാർട്ടി രൂപീകരിച്ചു, 'മലയാളീ കോൺഗ്രസ്...'

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫില്‍ വിള്ളല്‍, മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ മുന്‍കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി പുതിയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കും. മുസ്ലിം ലീഗ് വിമര്‍ശനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പൊന്മുണ്ടം മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായ യൂനുസ് സലീമാണ് 'മലയാളി കോണ്‍ഗ്രസ്' എന്ന പേരില്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തുവന്നിട്ടുള്ളത്.

<strong>ബിജെപിയുടെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി; മേനക ഗാന്ധിക്കും മകനും സീറ്റ്, ജോഷിയെ തള്ളി!</strong>ബിജെപിയുടെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി; മേനക ഗാന്ധിക്കും മകനും സീറ്റ്, ജോഷിയെ തള്ളി!

ഇദ്ദേഹം തന്നെയാണ് പൊന്നാനിയിലെ സ്ഥാനാര്‍ഥിയും. പൊന്നാനി ലോക്സഭയില്‍ ഇത്തവണ തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് യൂനുസ് സലീം 'വണ്‍ ഇന്ത്യ'യോട് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച് തീരുമാനം ഏപ്രില്‍ 14ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നാണ് വിശ്വാസമെന്നും മണ്ഡലത്തിലെ 90ശതമാനം കോണ്‍ഗ്രസ് വോട്ടുകളും തങ്ങളുടെ പാര്‍ട്ടി ലഭിക്കുമെന്നും യൂനുസ് സലീം പറഞ്ഞു.

Malayali Congress

'മലയാളി കോണ്‍ഗ്രസ്' പാര്‍ട്ടിയുടെ ചെയര്‍മാന്‍ യൂനുസ് സലീമാണ്, കോണ്‍ഗ്രസുകാരനായിരുന്ന അബ്ദുറഹിമാന്‍ ചോലയില്‍(ജനറല്‍സെക്രട്ടറി), അബുഹനീഫ(കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. തങ്ങളുടെ സംഘടനയിലേക്ക് ഉടന്‍ പ്രമുഖരായ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുമെന്നും യൂനുസ് സലീം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങള്‍ക്കും പ്രത്യയ ശാസ്ത്രത്തിനും വിരുദ്ധമായും പൊന്മുണ്ടത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകളായുള്ള പാരമ്പര്യത്തെ അട്ടിമറിച്ചും സാമുദായിക കക്ഷിയായ മുസ്ലിം ലീഗുമായി നേതൃത്വം ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യത്തെ പരസ്യ ഉപവാസത്തിലൂടെ പ്രതിഷേധിച്ചതി ന്റെ പേരിലാണ് തന്നെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്.

പാര്‍ട്ടിയില്‍ നിന്ന് മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് പുല്ലാട്ട് വാര്‍ത്താക്കുറിപ്പ് നല്‍കിയാണ് തന്നെ പുറത്താക്കിയത്. പുതിയ സംഘടന കോണ്‍ഗ്രസിന്റെ മഹനീയ ആദര്ശങ്ങളിലും മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.മലയാളി കോണ്‍ഗ്രസ് എന്ന് നാമകണം ചെയ്ത പാര്‍ട്ടി നാടിനായി ജീവന്‍ ത്യജിച് ജാതി മത ഭേതമന്യേ ഒരു കൊടിക്കീഴില്‍ ജനതയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കും, അതോടൊപ്പം വര്‍ഗീയതയോടു വിട്ടു വീഴ്ച ചെയ്യാതെ പോരാടി അഖണ്ഡ ഭാരത സൃഷ്ടി നടത്തിയ യഥാര്‍ഥ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മലപ്പുറത്തും കേരളത്തിലും തിരിച്ചു കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യഥാര്‍ഥ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മലയാളി കോണ്‍ഗ്രസ് ആയിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വര്‍ഗീയ ശക്തികളുമായി, പ്രത്യേകിച്ച് മുസ്ലിം ലീഗുമായി എന്നും പോരാടിയ ചരിത്രമാണ് മതേതര മത നിരപേക്ഷ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേത്. പാര്‍ട്ടിയുടെ 133 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ ഭീക്ഷണി മത സാമുദായിക വാദ മായിരുന്നു എന്നും അതിനോട് സന്ധിയില്ല സമരം പ്രഖ്യാപിച്ചതാണ് പാര്‍ട്ടി പടുത്തിയര്‍ത്തിയ രാഷ്ട്ര ശില്പികളായ നേതാക്കള്‍ കാണിച്ച മാതൃകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ വികസനം മത സാമുദായികതയില്‍ മുക്കി എക്കാലത്തും ഉറക്കികെടുത്തുകയാണ് മുസ്ലിം ലീഗും അവരുടെ എം പിമാരും കാലങ്ങളായി ചെയ്തിട്ടുള്ളത് . 28 വര്ഷം എം പി യായ മുംബൈ സ്വദേശി ് ബനാത്ത് വാലയും 5 വര്ഷം വീതം എം പി മാരായ കണ്ണൂര്‍ സ്വദേശി ഇ അഹ്മദും ബാംഗ്ലൂര്‍ സ്വേദേശി സേട്ട് സാഹിബും 10 വര്‍ഷം തുടര്‍ച്ചയായി എം പിയായ വാഴക്കാട് സ്വദേശി ഇ ടി മുഹമ്മദ് ബഷീറും കഴിവുറ്റ നേതാക്കള്‍ എങ്കിലും മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ പാര്‍ലമെന്റെറിയന്‍ എന്ന നിലക്ക് വന്‍ പരാജയങ്ങള്‍ ആയിരുന്നു.

എല്ലാ മേഖലയിലും വികസന മുരടിപ്പും പിന്നോക്കവു മായി തുടരുന്ന ലോക്സഭ മണ്ഡലങ്ങള്‍ പൊന്നാനിയും മലപ്പുറവുമാണ്. ഒരു കേന്ദ്ര പദ്ധതിയും പൊന്നാനി മണ്ഡലത്തില്‍ കൊണ്ട് വന്നില്ല എന്ന് മാത്രമല്ല, പ്രഖ്യാപിച്ചവ നടപ്പിലാക്കാനോ പൂര്‍ത്തിയാക്കാനോ ലീഗ് എം പി മാര്‍ക്ക് സാധിച്ചിട്ടില്ല. നാടിന്റെ വികസനം മൂടി വെച്ച് ഇന്ത്യയിലെ ഒരു പ്രതെക മത വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത അംബാസ്സഡറും വക്താവും ചമഞ്ഞ് അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വര്‍ഗീയ മുതലെടുപ്പ് നടത്തി ജയിച്ചു പോവാനാണ് അവര്‍ എന്നും ശ്രമിച്ചിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉയര്‍ത്തിപ്പിടിച്ച് അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനും നാടിന്റെ അര്‍ഹമായ വികസനം തിരിച്ചു കൊണ്ട് വരാനും ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം തിരൂര്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ മൊത്തം മുഖഛായ മാറ്റാന്‍ ഉതകുന്ന കേന്ദ്ര സര്‍ക്കാര്‍ സഹായം ആവശ്യമുള്ള പതിനഞ്ചു 15 പ്രൊജെക്ടുകളും വിഷന്‍ പൊന്നാനി 2030 യും ഉള്‍ക്കൊള്ളുന്ന മാനിഫെസ്റ്റോയും വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും അവര്‍ അറിയിച്ചു.

അതോടൊപ്പം പാര്‍ട്ടിയുടെയും പോഷക സംഘടനകളായ മലയാളി യൂത്ത് കോണ്‍ഗ്രസിന്റെയും വിദ്യാര്‍ത്ഥി വിഭാഗമായ മലയാളി സ്റ്റുഡന്റസ് യൂണിയന്റെയും വിപുലമായ കണ്‍വെന്‍ഷനും റാലിയും ഈ വരുന്ന ഏപ്രില്‍ 14 ന് തിരൂരില്‍ സംഘടിപ്പിക്കുമെന്നും യൂനുസ് സലിം അറിയിച്ചു.

Malappuram
English summary
Lok sabha elections 2019: Former congress member contest against ET Muhammed Basheer in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X