വോട്ട് പെട്ടിയിലായപ്പോള്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷം ഭൂരിപക്ഷം പ്രതീക്ഷിച്ച് ലീഗ്, ഭൂരിപക്ഷം കുറയുമെന്ന് എല്‍ഡിഎഫ്
മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ വോട്ടുപെട്ടിയിലായപ്പോള് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷം ഭൂരിപക്ഷം പ്രതീക്ഷിച്ച് മുസ്ലിംലീഗ്. അവസാന കണക്ക് പ്രകാരം മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ 75.37ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി രണ്ടു ലക്ഷം ഭൂരിപക്ഷം പ്രതീക്ഷിച്ച് മുസ്ലിംലീഗ്. മലപ്പുറം ലോക്സഭ മണ്ഡലത്തിലുള്‍പ്പെട്ട കൊണ്ടോട്ടിയിലെ ഉയര്‍ന്ന പോളിംഗ് മുന്നണി ബന്ധം ശക്തമാകുന്നതിന്റെ തെളിവായും വിലയിരുത്തുന്നുണ്ട്.
പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ഇവിടം യു.ഡി.എഫ് ബന്ധം പാടെ തകര്‍ന്നിരുന്നു. കഴിഞ്ഞ ലോക്സഭ ഉപതിരഞ്ഞെടുപ്പ് സമയത്ത് മുന്നണി ബന്ധം മെച്ചപ്പെട്ടിരുന്നെങ്കിലും നിലവിലെ പോളിംഗിന് അടുത്തെത്തിയിരുന്നില്ല. മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗിന്റെ അവകാശവാദം. സ്ഥിരമായി ഇടതനുകൂല രാഷ്ര്ടീയ നിലപാടുകള്‍ സ്വീകരിച്ചവര്‍ താത്ക്കാലികമായി മാറ്റിചിന്തിച്ചതും ശബരിമല ആചാരസംരക്ഷണത്തില്‍ വിശ്വാസികളുടെ വികാരവും സി.പി.എമ്മിന്റെ അക്രമ രാഷ്ര്ടീയവും ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടുമെല്ലാം ഇതിന് തുണയാകുമെന്ന് ലിഗ് വിലയിരുത്തുന്നു.

ഇടതിന് വേരോട്ടമുള്ള പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ ഇടതിനൊപ്പം തന്നെയെത്താനായതിനാല് ഇവിടങ്ങളിലെഉയര്ന്ന പോളിംഗ് പ്രതികൂലമാവില്ലെന്നും ലീഗ് കണക്കുകൂട്ടുന്നു.മലപ്പുറത്ത് വിജയപ്രതീക്ഷയില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറക്കാനാകുമെന്നാണ് പി.വി. സാനുവിന്റെ ആത്മവിശ്വാസം. ഇടതിന് വേരോട്ടമുള്ള പെരിന്തല്‍മണ്ണ, മങ്കട, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ പോളിംഗ് ഉയര്‍ന്നത് തുണയ്ക്കുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമുണ്ടാവുമെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.പി. വാസുദേവന്‍ പറഞ്ഞു.
ഇരുമണ്ഡലങ്ങളിലും പതിവില്‍ കവിഞ്ഞ ഓളമുണ്ടാക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് ഇടതുകേന്ദ്രങ്ങള്‍. ബൂത്ത്തലങ്ങളില് നിന്ന് കിട്ടിയ കണക്കുകള്‍ മണ്ഡലം തലത്തില്‍ ഇതിനകം തന്നെ വിലയിരുത്തിയിട്ടുണ്ട്. അതേ സമയം ഇത്തവണ മലപ്പുറം ജില്ലയില്‍ ബി.ജെ.പി. മികച്ച മുന്നേറ്റം നടത്തുമെന്നും മലപ്പുറത്തും, പൊന്നാനിയിലും ഗണ്യമായ വോട്ട്വര്‍ധന എന്‍.ഡി.എക്ക് ഉണ്ടാകുമെന്നും ബി.ജെ.പി.പറയുന്നു.
ജില്ലയില്‍ പോസ്റ്റല്‍ വോട്ട് സ്വീകരിച്ച് തുടങ്ങി. 167 സര്‍വ്വീസ് പോസ്റ്റല്‍ വോട്ടാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മലപ്പുറം ലോകസഭ മണ്ഡലത്തിലേക്ക് 101 ഉം പൊന്നാനി ലോകസഭ മണ്ഡലത്തിലേക്ക് 66 ഉം പോസ്റ്റല്‍ വോട്ടാണ് ലഭിച്ചിരിക്കുന്നത്. 1350 സര്‍വ്വീസ് വോട്ടാണ് ജില്ലയിലുള്ളത്. കൂടാതെ ഇലക്ഷന് ഡ്യൂട്ടിയിലേര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് മെയ് 23 രാവിലെ എട്ട് മണി വരെ ജില്ലാ വരണാധികാരി സ്വീകരിക്കും.
വരണാധികാരിയുടെയോ ഉപവരണാധികരായുടെയോ ഓഫീസുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വിതരണ കേന്ദ്രത്തിലെ സൗകര്യം ഉപയോഗിക്കുകയോ താപാല്‍ മാര്‍ഗം അയക്കുകയോ ചെയ്യാം. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്കാണ് തപാല്‍ വകുപ്പ് പോസ്റ്റല്‍ ബാലറ്റ് ജില്ലാ വരണാധികാരിക്ക് എത്തിക്കുക. എല്ലാ ദിവസവും ഇത് എണ്ണി തിട്ടപ്പെടുത്തി കമ്മീഷനെ അറിയിക്കും. ഇത് രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിരീക്ഷിക്കുന്നതിന് സൗകര്യമൊരുക്കും.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications