മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ട് പെട്ടിയിലായപ്പോള്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷം ഭൂരിപക്ഷം പ്രതീക്ഷിച്ച് ലീഗ്, ഭൂരിപക്ഷം കുറയുമെന്ന് എല്‍ഡിഎഫ്

  • By Desk
Google Oneindia Malayalam News

മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ വോട്ടുപെട്ടിയിലായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷം ഭൂരിപക്ഷം പ്രതീക്ഷിച്ച് മുസ്ലിംലീഗ്. അവസാന കണക്ക് പ്രകാരം മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ 75.37ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി രണ്ടു ലക്ഷം ഭൂരിപക്ഷം പ്രതീക്ഷിച്ച് മുസ്ലിംലീഗ്. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെട്ട കൊണ്ടോട്ടിയിലെ ഉയര്‍ന്ന പോളിംഗ് മുന്നണി ബന്ധം ശക്തമാകുന്നതിന്റെ തെളിവായും വിലയിരുത്തുന്നുണ്ട്.

<strong>മലപ്പുറത്ത് പെട്ടിയിലായ വോട്ടുകള്‍ കൂട്ടിയും കുറച്ചും മുന്നണികള്‍, വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു</strong>മലപ്പുറത്ത് പെട്ടിയിലായ വോട്ടുകള്‍ കൂട്ടിയും കുറച്ചും മുന്നണികള്‍, വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു

പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ഇവിടം യു.ഡി.എഫ് ബന്ധം പാടെ തകര്‍ന്നിരുന്നു. കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് സമയത്ത് മുന്നണി ബന്ധം മെച്ചപ്പെട്ടിരുന്നെങ്കിലും നിലവിലെ പോളിംഗിന് അടുത്തെത്തിയിരുന്നില്ല. മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗിന്റെ അവകാശവാദം. സ്ഥിരമായി ഇടതനുകൂല രാഷ്ര്ടീയ നിലപാടുകള്‍ സ്വീകരിച്ചവര്‍ താത്ക്കാലികമായി മാറ്റിചിന്തിച്ചതും ശബരിമല ആചാരസംരക്ഷണത്തില്‍ വിശ്വാസികളുടെ വികാരവും സി.പി.എമ്മിന്റെ അക്രമ രാഷ്ര്ടീയവും ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടുമെല്ലാം ഇതിന് തുണയാകുമെന്ന് ലിഗ് വിലയിരുത്തുന്നു.

Malappuram

ഇടതിന് വേരോട്ടമുള്ള പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ ഇടതിനൊപ്പം തന്നെയെത്താനായതിനാല്‍ ഇവിടങ്ങളിലെഉയര്‍ന്ന പോളിംഗ് പ്രതികൂലമാവില്ലെന്നും ലീഗ് കണക്കുകൂട്ടുന്നു.മലപ്പുറത്ത് വിജയപ്രതീക്ഷയില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറക്കാനാകുമെന്നാണ് പി.വി. സാനുവിന്റെ ആത്മവിശ്വാസം. ഇടതിന് വേരോട്ടമുള്ള പെരിന്തല്‍മണ്ണ, മങ്കട, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ പോളിംഗ് ഉയര്‍ന്നത് തുണയ്ക്കുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമുണ്ടാവുമെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.പി. വാസുദേവന്‍ പറഞ്ഞു.

ഇരുമണ്ഡലങ്ങളിലും പതിവില്‍ കവിഞ്ഞ ഓളമുണ്ടാക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് ഇടതുകേന്ദ്രങ്ങള്‍. ബൂത്ത്തലങ്ങളില്‍ നിന്ന് കിട്ടിയ കണക്കുകള്‍ മണ്ഡലം തലത്തില്‍ ഇതിനകം തന്നെ വിലയിരുത്തിയിട്ടുണ്ട്. അതേ സമയം ഇത്തവണ മലപ്പുറം ജില്ലയില്‍ ബി.ജെ.പി. മികച്ച മുന്നേറ്റം നടത്തുമെന്നും മലപ്പുറത്തും, പൊന്നാനിയിലും ഗണ്യമായ വോട്ട്‌വര്‍ധന എന്‍.ഡി.എക്ക് ഉണ്ടാകുമെന്നും ബി.ജെ.പി.പറയുന്നു.

ജില്ലയില്‍ പോസ്റ്റല്‍ വോട്ട് സ്വീകരിച്ച് തുടങ്ങി. 167 സര്‍വ്വീസ് പോസ്റ്റല്‍ വോട്ടാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മലപ്പുറം ലോകസഭ മണ്ഡലത്തിലേക്ക് 101 ഉം പൊന്നാനി ലോകസഭ മണ്ഡലത്തിലേക്ക് 66 ഉം പോസ്റ്റല്‍ വോട്ടാണ് ലഭിച്ചിരിക്കുന്നത്. 1350 സര്‍വ്വീസ് വോട്ടാണ് ജില്ലയിലുള്ളത്. കൂടാതെ ഇലക്ഷന്‍ ഡ്യൂട്ടിയിലേര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് മെയ് 23 രാവിലെ എട്ട് മണി വരെ ജില്ലാ വരണാധികാരി സ്വീകരിക്കും.

വരണാധികാരിയുടെയോ ഉപവരണാധികരായുടെയോ ഓഫീസുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വിതരണ കേന്ദ്രത്തിലെ സൗകര്യം ഉപയോഗിക്കുകയോ താപാല്‍ മാര്‍ഗം അയക്കുകയോ ചെയ്യാം. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്കാണ് തപാല്‍ വകുപ്പ് പോസ്റ്റല്‍ ബാലറ്റ് ജില്ലാ വരണാധികാരിക്ക് എത്തിക്കുക. എല്ലാ ദിവസവും ഇത് എണ്ണി തിട്ടപ്പെടുത്തി കമ്മീഷനെ അറിയിക്കും. ഇത് രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിരീക്ഷിക്കുന്നതിന് സൗകര്യമൊരുക്കും.

Malappuram
English summary
Lok sabha elections 2019; Muslim League prediction in Malappuram constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X