• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കുന്നത്കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല; രാഹുലിന്റെ പേരിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ നാണിപ്പിക്കുന്നതെന്ന് എസ്ഡിപിഐ!

  • By Desk

മലപ്പുറം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് മൂലം പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ലന്നും രാഹുല്‍ കഴിഞ്ഞ തവണ യുപിയില്‍ മല്‍സരിച്ചപ്പോള്‍ വെറും രണ്ടു സീറ്റാണ് കോണ്‍ഗ്രസ്സിന് ലഭിച്ചതെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി. രാഹുലിന്റെ വയനാട് മല്‍സരം കണ്ട് വേവലാതി പൂണ്ട സി.പി.എം രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ ഇടതുപക്ഷത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലെത്തി; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണങ്ങളില്‍ അണിനിരക്കും, കോണ്‍ഗ്രസ് പ്രകടനപത്രിക വീട് വീടാന്തരമെത്തിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്റ്!

എസ്.ഡി.പി.ഐ പൊന്നാനി പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനത്തോടനുബന്ധിച്ച് പുത്തനത്താണിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമില്ലാത്ത മണ്ഡലത്തിലേക്ക് രാഹുല്‍ ഗാന്ധി ഒളിച്ചോടി എന്ന് നരേന്ദ്ര മോഡി പറയുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം നേതാക്കള്‍ പറയുന്നത് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തിലേക്ക് രാഹുല്‍ വന്നു എന്നാണ്. ന്യൂനപക്ഷങ്ങള്‍ ഒരു മണ്ഡലത്തില്‍ കൂടുന്നത് തെറ്റാണോ എന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കണം.

SDPI

രാഹുല്‍ഗാന്ധി ഒരു മണ്ഡലത്തിലേക്ക് വന്നു എന്ന് ദേശവ്യാപകമായി പ്രചരിപ്പിക്കുന്നത് കൊണ്ട് എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കാന്‍ പോകുന്നത് എന്നത് കോണ്‍ഗ്രസുകാരോട് ഉള്ള വിരോധത്തിനിടയില്‍ സി.പി.എം മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു.വയനാടിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്ന എല്ലാത്തരം പ്രചരണങ്ങളും ഉത്തരേന്ത്യയില്‍ വ്യാപകമായി കോണ്‍ഗ്രസിനെതിരായി ബിജെപി ദുരുപയോഗം ചെയ്യുമെന്നത് സംശയമില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

ഇരു പാര്‍ട്ടികളുടെയും പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളും ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ രാജ്യത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കി സമചിത്തതയോടെ കൂടി രാജ്യത്തെ മതേതര ശക്തികളെ ഒരുമിച്ച് നിര്‍ത്തി രാജ്യത്തെ അപകടത്തെ തൂത്തെറിയാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു. അതിന് തയ്യാറാവാതെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയെ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം രാജ്യം അപകടത്തിലാണ്, നിങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല എന്ന പതിവ് പല്ലവിയാണെങ്കില്‍ അത് കേട്ട് ഉറക്കം തൂങ്ങി നിങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കാലം അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി ഇക്‌റാമുല്‍ഹഖ് അധ്യക്ഷനായി.പോപ്പുലര്‍ ഫ്രണ്ട് ദേശീയസമിതി അംഗം സമദ് വളാഞ്ചേരി,എസ്.ഡി.പി.ഐ ജില്ലാ ട്രഷറര്‍ സൈതലവി ഹാജി, എസ്.ഡി.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.എ ഷംസുദ്ദീന്‍, സ്ഥാനാര്‍ത്ഥി അഡ്വ: കെ.സി നസീര്‍, മണ്ഡലം നേതാക്കന്മാരായ അലവി കണ്ണംകുളം, മരക്കാര്‍ തവനൂര്‍,അന്‍വര്‍ പൊന്നാനി, നൂറുല്‍ ഹഖ് തവനൂര്‍,നൗഷാദ് എടക്കുളം, അഹദ് വളാഞ്ചേരി, അഷ്‌റഫ് പുത്തനത്താണി തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ സ്വാഗതവും കെ.പി അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.ഓഫീസ് ഉല്‍ഘാടനത്തോടനുബന്ധിച്ച് പുത്തനത്താണി ടൗണില്‍ നടന്ന റോഡ് ഷോക്ക് എസ്.ഡി.പി.ഐ പഞ്ചായത്ത് ഭാരവാഹികളായ കെ. ജാഫര്‍ ഹാജി, കെ. സലാം,കെ.സി. സമീര്‍, എ.കെ. റാഫി, മുബാറക് പുത്തനത്താണി നേതൃത്വം നല്‍കി.

Malappuram

English summary
Lok sabha elections 2019: SDPI's comment against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more