മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ പതിനായിരത്തില്‍ താഴേവോട്ടിന് അന്‍വര്‍ ജയിക്കുമെന്ന് എല്‍ഡിഎഫ്, അമ്പതിനായിരം വോട്ടിന് ഇടി ജയിക്കുമെന്ന് യുഡിഎഫ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ പതിനായിരത്തില്‍ താഴെ വോട്ടിന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍ ജയിക്കുമെന്ന് എല്‍.ഡി.എഫ് വിലയിരുത്തല്‍, എന്നാല്‍ അമ്പതിനായിരത്തോളംവരുന്ന വോട്ടിന് ഇ.ടി മുഹമ്മദ് ബഷീര്‍ ജയിക്കുമെന്ന് യു.ഡി.എഫിന്റെയും വിലയിരുത്തല്‍.

<strong>മലപ്പുറത്ത് പെട്ടിയിലായ വോട്ടുകള്‍ കൂട്ടിയും കുറച്ചും മുന്നണികള്‍, വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു</strong>മലപ്പുറത്ത് പെട്ടിയിലായ വോട്ടുകള്‍ കൂട്ടിയും കുറച്ചും മുന്നണികള്‍, വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു

വോട്ട് പെട്ടിയിലായതോടെ കൂട്ടിയും കുറച്ചും സാഹചര്യങ്ങള്‍വിലയിരുത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. ബൂത്ത്തലങ്ങളിലെ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് ദിവസം രാത്രി തന്നെ തയ്യാറാക്കിമണ്ഡലം കമ്മിറ്റികള്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ജില്ലയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. അവസാന കണക്ക് പ്രകാരം പൊന്നാനിയില്‍ 74.98 ശതമാനമാണ് വോട്ട്.പോളിംഗ് ഉയര്‍ന്നത് തുണയാകുമെന്ന കണക്കുകൂട്ടലിലാണ് മുസ്‌ലിം ലീഗ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയടക്കം പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് അനുകൂലമായി സമീപനമുണ്ടായതും വിവിധ സാമുദായിക സംഘടനകളുടെ വോട്ടുകളുടെ ഏകീകരണവും അനുകൂലഘടകങ്ങളായി ലീഗ് വിലയിരുത്തുന്നു.

Election

ബൂത്ത് തലങ്ങളില്‍ നിന്ന് മണ്ഡലം കമ്മിറ്റികള്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ അവലോകന യോഗം വ്യാഴാഴ്ച്ച് ഉച്ചയ്ക്ക ശേഷം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരും.കടുത്ത മത്സരം അരങ്ങേറിയ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് അമ്പതിനായിരം ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗിന്റെ പ്രാഥമിക വിലയിരുത്തല്‍. തുടക്കത്തിലുണ്ടായ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതും അവസാന നിമിഷം ഇടതുക്യാമ്പിലുണ്ടായ അസ്വാരസ്യങ്ങളും തുണയ്ക്കുമെന്ന് ലീഗ് വിലയിരുത്തുന്നു. കാര്യമായ പ്രതികൂല ഘടകങ്ങളൊന്നുമില്ലാതിരുന്നതും പോളിംഗ് വര്‍ദ്ധിച്ചതും ശുഭ സൂചനയായാണ് കാണുന്നത്.

ഇ.ടി മുഹമ്മദ് ബഷീറിന് വലിയ ലീഡ് ലക്ഷ്യമിട്ട കോട്ടയ്ക്കല്‍, തിരൂരങ്ങാടി, തിരൂര്‍ മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗും ലീഗിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി സി.പി.എം പ്രാദേശിക നേതൃത്വത്തിനിടയില്‍ ഉയര്‍ന്ന പ്രതിഷേധം അവസാന നിമിഷം വീണ്ടും തലപൊക്കിയതും പ്രവര്‍ത്തകരുടെ അസാന്നിദ്ധ്യവും തുണയ്ക്കുമെന്ന് ലീഗ് കരുതുന്നു. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെട്ട കൊണ്ടോട്ടിയിലെ ഉയര്‍ന്ന പോളിംഗ് മുന്നണി ബന്ധം ശക്തമാകുന്നതിന്റെ തെളിവായും വിലയിരുത്തുന്നുണ്ട്.

പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ഇവിടം യു.ഡി.എഫ് ബന്ധം പാടെ തകര്‍ന്നിരുന്നു. കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് സമയത്ത് മുന്നണി ബന്ധം മെച്ചപ്പെട്ടിരുന്നെങ്കിലും നിലവിലെ പോളിംഗിന് അടുത്തെത്തിയിരുന്നില്ല. പൊന്നാനിയില്‍ ആകെ പോള്‍ ചെയ്തതിന്റെ രണ്ടോ മൂന്നോ ശതമാനം വോട്ടിന് ഇടതുസ്വതന്ത്രന്‍ പി.വി. അന്‍വര്‍ വിജയിക്കുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ വിലയിരുത്തല്‍. പതിനായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. നേരത്തെ ഇ.ടിയുടെ ഭൂരിപക്ഷം മറികടക്കുന്ന വിജയമുണ്ടാവുമെന്നായിരുന്നു ഇടതുനേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്.

ഇടതുശക്തി കേന്ദ്രങ്ങളായ തവനൂരിലും പൊന്നാനിയിലും പോളിംഗ് താരതമ്യേന കുറഞ്ഞിട്ടുണ്ട്. താനൂരിലെ ഉയര്‍ന്ന പോളിംഗ് ആരെ തുണയ്ക്കുമെന്നത് സംബന്ധിച്ചും ആശങ്കയുണ്ട്. അടിയൊഴുക്കുകള്‍ അട്ടിമറി വിജയത്തിലേക്കെത്തിക്കുമെന്ന ആത്മവിശ്വാസമാണ് ഇടതുനേതാക്കള്‍ പ്രകടിപ്പിക്കുന്നത്.

Malappuram
English summary
Lok sabha elections: LDF's prediction for Ponnani constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X